കാര്‍ഗില്‍ യുദ്ധമുഖത്തെ ജ്വലിക്കുന്ന പേരായി ക്യാപ്റ്റന്‍ ജെറിയുടെ ജീവിതം; ഓര്‍മകളിലൂടെ പ്രിയപ്പെട്ടവര്‍

കാര്‍ഗില്‍ യുദ്ധമുഖത്തെ ജ്വലിക്കുന്ന ഓര്‍മകളിലൊന്നാണ് ക്യാപ്റ്റന്‍ ജെറി പ്രേംരാജ്. രാജ്യത്തെ യുവ സൈനികര്‍ക്ക് പാഠമാണ് വെങ്ങാനൂരിലെ ജെറിയുടെ ജീവിതം. ( captain jerry premraj ) വിങ്ങുന്ന ഓര്‍മകളുടെ രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ മകന്റെ ഓര്‍മകളില്‍ ജീവിക്കുകയാണ് അമ്മ ചെല്ലത്തായി.

‘എപ്പോഴും തന്നെയും രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി പോരാടുന്ന എല്ലാ പട്ടാളക്കാരെയും പ്രത്യേകം പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണം… എന്നെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കാതെ എന്നെക്കുറിച്ച് അഭിമാനിക്കണം. എല്ലാ പ്രശ്‌നങ്ങളും തീര്‍ത്ത് ശത്രുക്കളെ വിരട്ടി ഓടിച്ച് ഞങ്ങള്‍ തിരിച്ചെത്തും. അതുവരെ അപ്പായും അമ്മച്ചിയും എന്നെ ഓര്‍ത്ത് വിഷമിക്കരുത്. സ്‌നേഹത്തോടെ ജെറി….’ 1999 ജൂണ്‍ 29ന് കാര്‍ഗിലിലെ യുദ്ധമുഖത്ത് നിന്ന് വീട്ടിലേക്കായി ജെറി എഴുതിയ കത്ത് ഇപ്രകാരമായിരുന്നു…

ജെറി പ്രേംരാജിനെ പോലെയുള്ള ധീരസൈനികര്‍ ഇന്ത്യന്‍ ചരിത്ത്രിലെ എക്കാലത്തെയും ജ്വലിക്കുന്ന ഓര്‍മകളാണ്. രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും അമ്മ ചെല്ലത്തായിയുടെ ജീവിതം മകന്റെ ഓര്‍മകള്‍ക്കൊപ്പമാണ്.
‘അവന് വലിയ ആളാകണമെന്ന് എപ്പോഴും പറയുമായിരുന്നു…ഇത്രയും വലിയ ആളാകുമെന്ന് കരുതിയില്ല…’
നിറകണ്ണുകളോടെ അമ്മ പറയുന്നു. രാജ്യത്തിന് അഭിമാനമായി മാറിയ ജെറിയുടെ മൃതദേഹം വീട്ടിലെത്തിയപ്പോള്‍ മുഖം കണ്ടിട്ടില്ല..അവനിപ്പോഴും മരിച്ചില്ല എന്നുതന്നെയാണ് വിശ്വസിക്കുന്നത്. ജെറിയുടെ സഹോദരന്‍ റെജി പറയുന്നു.

1999 മേയ് എട്ടു മുതല്‍ ജൂലൈ 26 വരെയായിരുന്നു കാര്‍ഗില്‍ യുദ്ധം. തണുത്തുറഞ്ഞ കാര്‍ഗിലിലെ ഉയരമേറിയ കുന്നുകളില്‍ ഒളിച്ചിരുന്ന നുഴഞ്ഞു കയറ്റക്കാരെ ധൈര്യം കവചമാക്കിയും ചങ്കൂറ്റം ആയുധമാക്കിയുമാണ് ഇന്ത്യന്‍ സൈനികര്‍ നേരിട്ടത്. ആ ഐതിഹാസിക വിജയത്തിന്റെ ഓര്‍മയ്‌ക്കൊപ്പം എക്കാലത്തും ജെറിയുടെ പേരും ഓര്‍ക്കാതിരിക്കാനാകില്ല..
ആകാശത്തുനിന്ന് വ്യോമസേനയുടെ മിഗ്, മിറാഷ് വിമാനങ്ങളും, താഴ്‌വാരത്ത് നിന്ന് കരസേനയുടെ ബൊഫോഴ്‌സ് തോക്കുകളും പാക് നുഴഞ്ഞുകയറ്റുകാര്‍ക്ക് നേരെ നിരന്തരം തീ തുപ്പി. ഇന്ത്യന്‍ സൈന്യത്തിന്റഎ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനുള്ള കരുത്തില്ലെന്ന് ബോധ്യപ്പെട്ട പാക് ചതിയന്‍പട പരാജയം സമ്മതിച്ചു. തോലോലിങ്, ഹംപ് പോയിന്റ്, ടൈഗര്‍ഹില്‍… തന്ത്രപ്രധാന കുന്നുകളിലെല്ലാം ഇന്ത്യന്‍ പാതക വീണ്ടും ഉയര്‍ന്നു പാറി. കാര്‍ഗിലില്‍ തുടങ്ങിയ ആഘോഷം രാജ്യമെങ്ങും പടര്‍ന്നു.
Read Also: ഇന്ന് കാർഗിൽ വിജയ് ദിവസ്

84 ദിവസങ്ങള്‍ നീണ്ട ആ മഹായുദ്ധത്തില്‍ ക്യാപ്റ്റന്‍ ജെറി പ്രേംരാജ് ഉള്‍പ്പെടെ 527 ധീരജവാന്മാരെയാണ് നമുക്ക് നഷ്ടപ്പെട്ടത്. ജെറിയുടെ ഓര്‍മകളില്‍ കണ്ണുനിറയുമ്പോഴും ആ അമ്മ പറയുകയാണ്; എനിക്ക് വല്യ ഇഷ്ടമാണ് പട്ടാളത്തില്‍ പോകുന്നത്. കൊച്ചുമോനോട് പറയാറുണ്ട്, നീയും പട്ടാളത്തില്‍ ചേരണമെന്ന്……
Story Highlights: captain jerry premraj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here