ദി ഹണ്ട്രഡിനെ ഒളിമ്പിക്സിൽ ഉൾപ്പെടുത്തണം: മഹേല ജയവർധനെ

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന നൂതന ക്രിക്കറ്റ് ഫോർമാറ്റായ ദി ഹണ്ട്രഡിനെ ഒളിമ്പിക്സിൽ ഉൾപ്പെടുത്തണമെന്ന് ശ്രീലങ്കയുടെ മുൻ ക്യാപ്റ്റൻ മഹേല ജയവർധനെ. മുൻകാലത്ത് ടി-20 ഒളിമ്പിക്സിൽ പരിഗണിച്ചിരുന്നു. ടി-10 മറ്റൊരു സാധ്യതയാണ്. എങ്കിൽ എന്തുകൊണ്ട് ദി ഹണ്ട്രഡ് പാടില്ല എന്ന് ജയവർധനെ ചോദിച്ചു. രണ്ടര മണിക്കൂറിനുള്ളിൽ കളി അവസാനിക്കും. എല്ലാം കൊണ്ടും മെച്ചപ്പെട്ട ഒന്നാണത് എന്നും ജയവർധനെ പറഞ്ഞു. ഡെയിലി മെയിൽ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. (Hundred Olympics Mahela Jayawardene)
നേരത്തെ, ദി ഹണ്ട്രഡ് വിരസമായ കളിയാണെന്ന് ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റർ സുനിൽ ഗവാസ്കർ പറഞ്ഞിരുന്നു. “ടിവിയിൽ കണ്ടപ്പോൾ വിരസതയാണ് തോന്നിയത്. ക്രിക്കറ്റ് സാധാരണ രീതിയിൽ തന്നെ. കവറേജും ശരാശരി. താരവിവരണങ്ങളിൽ പ്രശ്നങ്ങളുണ്ട്. അത് ഇവിടെയായിരുന്നെങ്കിൽ മുൻ ഇംഗ്ലീഷ് താരങ്ങളടക്കം പരിഹസിച്ചേനെ. സ്റ്റേഡിയത്തിൽ ഫ്രാഞ്ചൈസി ആരാധകരെ അധികമൊന്നും കണ്ടില്ല. ഗ്രൗണ്ടിൽ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവാം. പക്ഷേ, ടിവിയിൽ അത്ര നന്നായി തോന്നിയില്ല.”- മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗവാസ്കർ പറഞ്ഞു.
Read Also: ടോക്യോ ഒളിമ്പിക്സ്: ഇടിക്കൂട്ടിൽ ലോവ്‌ലിനക്ക് ജയം; ക്വാർട്ടർ ഉറപ്പിച്ചു
അതേസമയം, ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആശ്വാസമായി ലോവ്‌ലിന ബോർഗോഹൈൻ്റെ പ്രകടനം. വനിതകളുടെ 69 കിലോഗ്രാം ബോക്സിംഗിൽ ജർമ്മനിയുടെ നദീൻ അപേറ്റ്സിനെ കീഴടക്കിയ ലോവ്‌ലിന ക്വാർട്ടർ ഉറപ്പിച്ചു. സ്കോർ 3-2. അസമിൽ നിന്ന് ഒളിമ്പിക്സിൽ മത്സരിക്കുന്ന ആദ്യ വനിതാ അത്‌ലറ്റാണ് ലോവ്‌ലിന.
ഇതിനിടെ, 10 മീറ്റർ എയർ റൈഫിൾ മിക്സ്ഡ് മത്സരത്തിലും ഇന്ത്യ ഫൈനൽ കാണാതെ പുറത്തായി. ഇന്ത്യയുടെ രണ്ട് ടീമുകൾക്കും യോഗ്യതാ ഘട്ടം കടക്കാനായില്ല. എളവേനിൽ വാലറിവാൻ- ദിവ്യാൻഷ് സിങ് പൻവാർ സഖ്യം 12ആം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ അഞ്ജും മൗദ്ഗിൽ- ദീപക് കുമാർ 18ആമത് ഫിനിഷ് ചെയ്തു.
Story Highlights: The Hundred in Olympics Mahela Jayawardene
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here