നടി ഷക്കീല മരിച്ചെന്ന് വ്യാജപ്രചാരണം
നടി ഷക്കീല മരിച്ചെന്ന് വ്യാജപ്രചാരണം. സോഷ്യൽ മീഡിയയിലൂടെയാണ് വാർത്ത പ്രചരിച്ചത്. ഒടുവിൽ വാർത്തയോട് പ്രതികരിച്ച് ഷക്കീല തന്നെ രംഗത്തെത്തി. വിഡിയോയിലൂടെയാണ് തന്റെ മരണവാർത്തയോട് താരം പ്രതികരിച്ചത്.
Read Also: ‘കൈക്കൂലി ആവശ്യപ്പെട്ടു’; സെൻസർ ബോർഡിനെതിരെ ഷക്കീല
താൻ മരിച്ചതായുള്ള വാർത്ത കേട്ടു എന്നുപറഞ്ഞാണ് ഷക്കീല തുടങ്ങുന്നത്. താനിവിടെ ഉണ്ടെന്നും വളരെ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നുവെന്നും ഷക്കീല പറയുന്നു. കേരളത്തിൽ നിന്നുള്ളവർ തനിക്ക് നൽകിയ കരുതലിന് വളരെയധികം നന്ദിയുണ്ട്. ചിലർ തന്നെക്കുറിച്ച് സങ്കടമുള്ള വാർത്ത നൽകി, പക്ഷേ ഈ വാർത്ത വന്ന ശേഷം നിരവധി പേർ തന്നെ വിളിച്ച് കാര്യങ്ങൾ തിരക്കി. അവരോട് തന്റെ സ്‌നേഹം അറിയിക്കുന്നു. തെറ്റായ വാർത്ത നൽകിയ ആൾക്കും വളരെയധികം നന്ദിയുണ്ട്. അയാൾ കാരണമാണ് പ്രേക്ഷകർ തന്നെ വീണ്ടും ഓർത്തതെന്നും ഷക്കീല പറഞ്ഞു.
Actress #Shakeela dismisses rumors about her and her health..
— Ramesh Bala (@rameshlaus) July 29, 2021
She is doing absolutely fine..@Royalreporter1 pic.twitter.com/ut41SrRGG4
Story Highlights: shakeela rumor news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here