Advertisement

കടൽക്കൊലക്കേസ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഏഴ് മത്സ്യത്തൊഴിലാളികൾ സുപ്രിംകോടതിയിൽ

July 30, 2021
Google News 1 minute Read
Supreme Court

കടൽക്കൊലക്കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരുക്കേറ്റ ഏഴ് മൽസ്യത്തൊഴിലാളികൾ സുപ്രിംകോടതിയിൽ. സെന്റ് ആന്റണീസ് ബോട്ടുടയ്ക്ക് അനുവദിച്ച രണ്ട് കോടി രൂപയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ആവശ്യം.

സംഭവത്തിൽ പരുക്കേറ്റതിനാൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. നഷ്ടപരിഹാര വിതരണം സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു. ഹർജി ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് ഓഗസ്റ്റ് രണ്ടിന് പരിഗണിക്കും. സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറ്റൊരു കോടതിയിലായതിനാൽ വാദം കേൾക്കൽ മാറ്റുകയായിരുന്നു. പത്ത് കോടി രൂപ നഷ്ടപരിഹാരം കെട്ടിവച്ച സാഹചര്യത്തിൽ ഇക്കഴിഞ്ഞ ജൂൺ പതിനഞ്ചിന് സുപ്രിംകോടതി കേസ് നടപടികൾ അവസാനിപ്പിച്ചിരുന്നു. തുക വിതരണം ചെയ്യാൻ ഹൈക്കോടതിയെയും ചുമതലപ്പെടുത്തി.

Story Highlights: italian marine case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here