Advertisement

ബോക്‌സിംഗിൽ ഇന്ത്യയ്ക്ക് വൻ തിരിച്ചടി; അമിത് പാംഗലിന് ഞെട്ടിക്കുന്ന തോൽവി

July 31, 2021
Google News 7 minutes Read
Amit Panghal loses

ടോക്യോ ഒളിമ്പിക്‌സിലെ ബോക്‌സിംഗിൽ ഇന്ത്യയ്ക്ക് വൻ തിരിച്ചടി. അമിത് പാംഗൽ കൊളംബിയയ്‌ക്കെതിരെ മത്സരിച്ച് തോറ്റു.

പുരുഷന്മാരുടെ ഫ്‌ളൈവെയ്റ്റ് 48-52 കിലോഗ്രാം പ്രാഥമിക മത്സരത്തിലാണ് അമിത് പാംഗൽ ഞെട്ടിക്കന്ന തോൽവി ഏറ്റുവാങ്ങിയത്. കൊളംബിയയുടെ യുബർജെൻ മാർട്ടിനസിനെതിരെ 4-1 നായിരുന്നു തോൽവി. ലോക ഒന്നാം നമ്പർ താരമായിരുന്നു ഇന്ത്യയുടെ അമിത് പാംഗൽ.

അതേസമയം, അമ്പെയ്ത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ അസ്മിച്ചു. ഇന്ത്യൻ താരം അതാനു ദാസ് പുറത്തായി. പ്രീക്വാർട്ടറിൽ ജപ്പാന്റെ തക്കഹാരയോടാണ് അതാനുവിന്റെ തോൽവി. സ്‌കോർ 46.

Read Also : ടോക്യോ ഒളിമ്പിക്സ്: ഷൂട്ടിംഗിൽ സ്വർണം നേടിയ ഇറാൻ താരം ഭീകരവാദിയെന്ന് ദക്ഷിണ കൊറിയൻ താരം

ഡിസ്‌കസ് ത്രോയിൽ ഇന്ത്യയുടെ സീമ പുനിയ ആറാം സ്ഥാനത്ത് മത്സരം പൂർത്തിയാക്കി. കമൽ പ്രീത് കൗർ ഫൈനലിൽ പ്രവേശിച്ചു.

Story Highlights: Amit Panghal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here