Advertisement

സംഭരണം മുടങ്ങി; സംസ്ഥാനത്തെ ചെറുകിട കയർ ഉത്പാദകർ പ്രതിസന്ധിയിൽ

July 31, 2021
Google News 1 minute Read

സംസ്ഥാനത്തെ ചെറുകിട കയർ ഉത്പാദകർ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. സംഭരണം മുടങ്ങിയതോടെ കയർ ഫാക്ടറികളിലും സഹകരണ സംഘങ്ങളിലും ഉത്പന്നങ്ങൾ കെട്ടിക്കിടക്കുകയാണ്. സംഭരണ ആവശ്യത്തിന്മേൽ കയർ കോർപ്പറേഷനും കൈമലർത്തിയതോടെ ഉത്പാദകർ ഊരാക്കുടുക്കിലായി.

ആലപ്പുഴ ആര്യാട് പ്രവർത്തിക്കുന്ന ചെറുകിട കയർ ഉൽപ്പന്ന യൂണിറ്റിലെ തൊഴിലാളിയാണ് പഴവീട് സ്വദേശി ബാബു. രണ്ടര പതിറ്റാണ്ടായി കയർമേഖലയിൽ തൊഴിലാളിയാണ്. മുൻപെങ്ങുമില്ലാത്ത വിധം നേരിടുന്ന തൊഴിൽ നഷ്ടത്തിന്റെ വേദനകളാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിറയുന്നത്. 35000 തൊഴിലാളികളും, 8500 ചെറുകിട ഉത്പാദന യൂണിറ്റുകളും സംസ്ഥാനത്തുണ്ട്. സിംഹഭാഗവും ആലപ്പുഴയിൽ തന്നെ. 52 ഉത്പാദക സഹകരണ സംഘങ്ങളിലായി 35 കോടി രൂപയുടെ ഉത്പന്നങ്ങൾ കെട്ടിക്കിടക്കുന്നതായി ചെറുകിട ഉത്പാദകരുടെ സംഘടന പറയുന്നു. ഇതുവരെ നൽകിയ ഉത്പന്നങ്ങളുടെ വില കുടിശിക വേറെയുമുണ്ട്. സംഭരണം നടത്താൻ ചുമതലപ്പെട്ട കയർ കോർപ്പറേഷൻ ഓർഡർ ക്ഷാമവും അധിക സ്റ്റോക്കും ചൂണ്ടിക്കാട്ടി കാഴ്ചക്കാരായി നിൽപ്പാണ്.

Read Also:കൊവിഡിൽ വഴിമുട്ടിയ സ്‌കൂൾ പാചക തൊഴിലാളികൾ; ട്വന്റിഫോർ പരമ്പര തുടരുന്നു

മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി സർക്കാരിന് വളരെ വേഗത്തിൽ ഇടപെടാൻ കഴിയുന്ന വ്യവസായരംഗമാണ് കയർ മേഖല. സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയും അടിയന്തര സർക്കാർ ഇടപെടൽ ആവശ്യപ്പെടുന്നത് പ്രതിസന്ധിയുടെ ആഴം വെളിവാക്കുന്നതാണ്.

Story Highlights: coir prodution crisis, alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here