‘രഖിലും മാനസയും പ്രണയം തുടങ്ങിയത് ഒരു വർഷം മുൻപ്; കോതമംഗലത്ത് പോയത് മാനസയെ കാണാൻ വേണ്ടി മാത്രം’; വെളിപ്പെടുത്തി സുഹൃത്ത്

രഖിലും മാനസയും തമ്മിൽ പ്രണയം തുടങ്ങിയത് ഒരു വർഷം മുൻപെന്ന് സുഹൃത്ത് ആദിത്യൻ. രഖിൽ എറണാകുളത്തുപോയത് മാനസയെ കാണാൻ വേണ്ടി മാത്രമാണ്. രഖിലിന് എറണാകുളത്ത് ജോലി ഉണ്ടായിരുന്നില്ലെന്നും സുഹൃത്ത് വെളിപ്പെടുത്തി. രഖിലിന് തോക്ക് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് അറിയില്ല. ബംഗളൂരുവിൽ രഖിലിന് ബന്ധമുണ്ടായിരുന്നുവെന്നും സുഹൃത്ത് വ്യക്തമാക്കി.
Read Also:കോതമംഗലം കൊലപാതകം : രഖിൽ ഉപയോഗിച്ചത് പഴയ പിസ്റ്റളെന്ന് കണ്ടെത്തൽ
മാനസയെ കൊലപ്പെടുത്താൻ രഖിൽ ഉപയോഗിച്ച തോക്ക് വടക്കേ ഇന്ത്യയിൽ നിന്നും കൊണ്ടുവന്നതെന്നാണ് സൂചന. ലൈസൻസ് ഇല്ലാത്ത ഈ തോക്ക് കേരളത്തിൽ കണ്ടുവരാത്ത തരമാണെന്നാണ് പ്രാഥമിക നിഗമനം. തോക്ക് ഫാക്ടറി നിർമിതമല്ലെന്നും കണ്ടെത്തിയുണ്ട്. തോക്കിന്റെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണമാണ് നടത്തുന്നത്. രഖിൽ വടക്കേ ഇന്ത്യയിൽ പോയതായി സൈബർ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബിഹാർ, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിൽ പോയതായാണ് വിവരം. വടക്കേ ഇന്ത്യയിൽ ലഭിക്കുന്ന തരത്തിലുള്ള ഈ തോക്ക് രഖിൽ തന്നെ കേരളത്തിലേക്ക് കൊണ്ടുവന്നതാകാമെന്നാണ് റിപ്പോർട്ട്. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
രഖിൽ അന്തർമുഖനായിരുന്നുവെന്നാണ് ബന്ധു വ്യക്തമാക്കിയത്. അധികം സംസാരിക്കാത്ത, ഒതുങ്ങിയ പ്രകൃതക്കാരനായിരുന്നു. തോക്ക് തരപ്പെടുത്താൻ തക്ക ബന്ധം രഖിലിന് ഉണ്ടായിരുന്നില്ല. നാട്ടിൽ സുഹൃത്തുക്കൾ കുറവായിരുന്നു. ഇന്റീരിയർ ഡിസൈനറായിരുന്ന രഖിൽ ജോലിയുമായി ബന്ധപ്പെട്ട് അധികവും പുറത്തായിരുന്നു. എംബിഎയൊക്കെ കഴിഞ്ഞ ആളാണ്. മാനസയുമായി ബന്ധമുണ്ടായിരുന്നതൊന്നും അറിഞ്ഞിരുന്നില്ല. കൊലപാതകത്തിന് ശേഷമാണ് സംഭവത്തെക്കുറിച്ച് അറിയുന്നതെന്നും ബന്ധു വ്യക്തമാക്കി.
Read Also:കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് വടക്കേ ഇന്ത്യയിൽ നിന്നും കൊണ്ടുവന്നതെന്ന് സൂചന
ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കോളജിന് സമീപമുള്ള വാടക വീട്ടിലെത്തിയാണ് രഖിൽ, മാനസയെ കൊലപ്പെടുത്തിയത്. തുടർന്ന് രഖിൽ സ്വയം വെടിയുതിർത്തുകയായിരുന്നു. നാട്ടുകാാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു.
Story Highlights: rakhil friend reaction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here