Advertisement

പാർട്ടിയിൽ പദവികൾ ആഗ്രഹിക്കുന്നുണ്ട്; കോൺഗ്രസ് വിടുമെന്ന പ്രചാരണത്തിന് പിന്നിൽ അടുപ്പക്കാർ : കെ.വി തോമസ് ട്വന്റിഫോറിനോട്

August 2, 2021
Google News 2 minutes Read
expects party position says Thomas

പാർട്ടിയിൽ പദവികൾ ആഗ്രഹിക്കുന്നുണ്ടെന്ന് കെ.വി തോമസ് ട്വന്റിഫോറിനോട്. കോൺഗ്രസിൽ പദവിയില്ലെങ്കിൽ സ്ഥാനമില്ലെന്നും കെ.വി തേമസ് കൂട്ടിച്ചേർത്തു. താൻ പാർട്ടി വിടുമെന്ന അപവാദ പ്രചരണം നടത്തിയത് അടുപ്പമുള്ളവരാണെന്നും കോൺഗ്രസിൽ തന്നെ ഉറച്ചുനിൽക്കുമെന്നും സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങൾ വേദനിപ്പിച്ചുവെന്നും കെ.വി തോമസ് പറഞ്ഞു.

‘പാർട്ടിക്ക് വേണ്ടി നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ ആഗ്രഹിച്ചിരുന്നു തോൽക്കുന്ന സീറ്റെങ്കിലും നൽകാമായിരുന്നു. ഞാൻ പൂർണ ആരോഗ്യവാനാണ്. പ്രവർത്തന രംഗത്ത് സജീവമാണ്’- കെ.വി തോമസ് പറഞ്ഞു.

ഇടതുനേതാക്കന്മാരുമായി തനിക്ക് നല്ല ബന്ധമാണെന്നും പാർട്ടി വിടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയിട്ടില്ലെന്നും കെ.വി തോമസ് വ്യക്തമാക്കി.

Read Also: മണിപ്പൂർ കോൺഗ്രസ്സ് മുൻ അധ്യക്ഷൻ ബി.ജെ.പി.യിൽ ചേർന്നു

കേരളത്തിലെ നേതൃമാറ്റം അനിവാര്യമായിരുന്നുവെന്ന് കെ.വി തോമസ് പറഞ്ഞു. കെ.സുധാകരനും വി.ഡി സതീശനും മികച്ച നേതാക്കളാണ്. എന്നാൽ മുതിർന്ന നേതാക്കളെ ഒഴിവാക്കുന്ന പ്രവണത നല്ലതല്ല. കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി നടപ്പാക്കാൻ കഴിഞ്ഞില്ലെന്നും കെ.വി തോമസ് ചൂണ്ടിക്കാട്ടി.

കോൺഗ്രസിന് നേതൃത്വം കൊടുക്കാൻ കഴിയുന്ന നേതാവ് രാഹുൽ ഗാന്ധിയാണെന്ന് കെ.വി തോമസ് പറഞ്ഞു. രാജ്യത്തും സംസ്ഥാനത്തും കോൺഗ്രസിന് തിരിച്ചുവരാൻ കഴിയുമെന്ന ആത്മവിശ്വാസവും കെ.വി തോമസ് പങ്കുവച്ചു. ദേശീയ തലത്തിൽ ത്രിണമൂലും ഇടതുപാർട്ടികളുമായും യോജിപ്പ് വേണമെന്നും ബിജെപി വിരുദ്ധ ചേരികൾ ഒന്നിച്ചുപോകണമെന്നും കെ.വി തോമസ് പറഞ്ഞു.

Story Highlights: expects party position says KV Thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here