ഗുസ്തി ചാമ്പ്യൻ സാഗർ റാണയെ കൊലപ്പെടുത്തിയ കേസ്; കുറ്റപത്രം നൽകി ഡൽഹി പോലീസ്

മുൻ ദേശിയ ജൂനിയർ ഗുസ്തി ചാമ്പ്യൻ സാഗർ റാണയെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം നൽകി ഡൽഹി പൊലീസ്. ഒളിമ്പ്യൻ സുശീൽ കുമാറിനെ പ്രതിയാക്കിയാണ് 170 പേജുള്ള കുറ്റപത്രം ഡൽഹി പൊലീസ് സമര്പ്പിച്ചത്. ഡൽഹി രോഹിണി കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
ഒളിമ്പ്യൻ സുശീൽ കുമാറിനെ കൂടാതെ പതിനൊന്നു പേരെക്കൂടി പൊലീസ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തി. തീഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് നിലവിൽ സുശീൽ കുമാർ.
Read Also:ഗുസ്തി താരം സാഗർ റാണയുടെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ
മെയ് നാലിന് ഡൽഹി ഛത്രസാൽ സ്റ്റേഡിയത്തിലെ പാർക്കിംഗ് മേഖലയിൽ നടന്ന സംഭവങ്ങളാണ് മുൻ ദേശീയ ജൂനിയർ ഗുസ്തി ചാമ്പ്യൻ സാഗർ റാണയുടെ കൊലപാതകത്തിലേക്ക് എത്തിയത്. കൈയിൽ വടിയുമായി സുശീൽ കുമാർ നിൽക്കുന്ന മട്ടിലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. മർദ്ദനമേറ്റ് അവശരായ സാഗർ റാണയും സുഹൃത്തുക്കളും നിലത്ത് കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സുശീൽ കുമാറിന്റെ അടുത്ത സുഹൃത്ത് പ്രിൻസ് പകർത്തിയ ദൃശ്യങ്ങളെന്നാണ് റിപ്പോർട്ടുകൾ. ക്രൂരമർദ്ദനമേറ്റ സാഗർ റാണ മെയ് അഞ്ചിന് മരിച്ചു. ഗുണ്ടാസംഘങ്ങൾക്ക് അടക്കം കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
Read Also:സാഗർ റാണ കൊലക്കേസ് ; സുശീൽ കുമാറിന് ഗുണ്ടാ തലവന്മാരുമായി അടുത്ത ബന്ധമെന്ന് പൊലീസ്
Story Highlights: Sagar Rana Muder Case Police To File 170-page Chargesheet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here