Advertisement

പിറവം ഇലഞ്ഞി കള്ളനോട്ട് നിർമ്മാണം ; അന്വേഷണം എറണാകുളം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു

August 3, 2021
Google News 2 minutes Read
money

പിറവം ഇലഞ്ഞി കള്ളനോട്ട് കേസന്വേഷണം എറണാകുളം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. എസ് പി എൻ സോജന്റെ മേൽനോട്ടത്തിൽ സി ഐ ആർ ജോസിനാണ് അന്വേഷണ ചുമതല. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈം ബ്രാഞ്ച് ഉടൻ കോടതിയിൽ അപേക്ഷ സമർപ്പിക്കും.

കൂടുതൽ അന്വേഷങ്ങൾക്കായി കൂത്താട്ടുകുളം പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചു. കള്ളനോട്ട് ഇടപാടിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.

സീരിയൽ ഷൂട്ടിംഗിനെന്ന പേരിൽ വീട് വാടകയ്‌ക്കെടുത്താണ് കള്ളനോട്ട് നിർമാണം നടന്നത്. ഒൻപത് മാസമായി വീട്ടിൽ കള്ളനോട്ട് നിർമാണം നടത്തിയിരുന്നതായാണ് വിവരം. കേസിലെ മുഖ്യപ്രതി മധുസൂദനനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ മധുസൂദനനെ അങ്കമാലിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

Read Also:ഇലഞ്ഞി കള്ളനോട്ട് കേസ്; എന്‍ഐഎ വിവരശേഖരണം നടത്തി

കള്ളനോട്ട് സംഘത്തിന് വേണ്ടി വീട് വാടകയ്‌ക്കെടുത്തത് മധുസൂദനനായിരുന്നു. സംഭവത്തിൽ പ്രതികൾ ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.കള്ളനോട്ട് സംഘത്തിന് വേണ്ടി വീട് വാടകയ്‌ക്കെടുത്തത് മധുസൂദനനായിരുന്നു. സംഭവത്തിൽ പ്രതികൾ ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Read Also:ഇലഞ്ഞിയിലെ കള്ളനോട്ട് നിർമ്മാണം ; മുഖ്യപ്രതി പിടിയിൽ

Story Highlights: Fake Note Found; The Ernakulam Crime Branch took over the investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here