16
Sep 2021
Thursday

ഇന്നത്തെ പ്രധാന വാർത്തകൾ (05-08-2021)

August 5 Top NEWS

ചരിത്രം കുറിച്ച് ഇന്ത്യ; വെങ്കലം സ്വന്തമാക്കി പുരുഷ ഹോക്കി ടീം

ടോക്യോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ വെങ്കലം നേടി ഇന്ത്യ. പതിറ്റാണ്ടുകൾ നീണ്ടു നിന്ന കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ ഹോക്കിയിൽ മെഡൽ നേടുന്നത്. വെങ്കലം നേടി ഇന്ത്യ ചരിത്രം എഴുതി. 5-4 ആണ് സ്കോർ

കടകളിൽ പോകാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണം; നിബന്ധനയിലുറച്ച് സർക്കാർ

കടകളിൽ പോകാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ ഉറച്ച് സർക്കാർ. പുറത്തിറങ്ങാൻ സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവിൽ വൈരുധ്യമില്ലെന്ന് ആരോ​ഗ്യമന്ത്രി പറഞ്ഞു.

ചട്ടം 300 പ്രകാരം പൊതുപ്രാധാന്യമർഹിക്കുന്ന വിഷയമെന്ന നിലയിലാണ് പ്രസ്താവന ഇറക്കിയതെന്നും ആരോ​ഗ്യ മന്ത്രി പറഞ്ഞു.

കൊവിഡ് : ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കോവിഡ് വ്യാപന ആശങ്ക നിലനിൽക്കേ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വീണ്ടും മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം .അടുത്ത ആഴ്ചകളിൽ നടക്കാനിരിക്കുന്ന ഓണം, മുഹറം ,ജന്മാഷ്ടമി, ഗണേശ് ചതുർത്ഥി അടക്കമുള്ള ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.

പാണക്കാട് തങ്ങളോടും കുടുംബത്തോടും പികെ കുഞ്ഞാലിക്കുട്ടി ചെയ്തത് ‘കൊടിയവഞ്ചന’ ; കെടി ജലീല്‍

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളേയും കുടുംബത്തേയും പികെ കുഞ്ഞാലിക്കുട്ടി ചതിച്ചുവെന്ന് കെടി ജലീല്‍. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്നു. കൊടിയവഞ്ചനയാണ് പാണക്കാട് തങ്ങളോടും തങ്ങള്‍ കുടുംബത്തോടും പികെ കുഞ്ഞാലിക്കുട്ടി ചെയ്യുന്നതെന്നും ഇത് തങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് വലിയ വേദനയുണ്ടാക്കിയെന്നും കെടി ജലീല്‍ ആരോപിച്ചു.

പെഗസിസ് ചാരവൃത്തി; റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഗുരുതര വിഷയമെന്ന് സുപ്രിംകോടതി

പെഗസിസ് ചാരവൃത്തിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഗുരുതരമായ വിഷയമെന്ന് സുപ്രിംകോടതി. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണോ പദ്ധതിയെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഹര്‍ജിക്കാരനോട് ചോദിച്ചു. പെഗസിസ് ചാരവൃത്തിയെക്കുറിച്ച് പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌നയെയും സരിത്തിനെയും മാപ്പുസാക്ഷികളാക്കാന്‍ നീക്കം

നയതന്ത്ര ചാനല്‍ വഴിയുള്ള തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും മാപ്പുസാക്ഷികളാക്കാന്‍ നീക്കം. ഇരുവരെയും മാപ്പുസാക്ഷികളാക്കാന്‍ കസ്റ്റംസ് നിയമോപദേശം തേടി. സ്വപ്‌നയും സരിത്തും നല്‍കിയ കുറ്റസമ്മത മൊഴികള്‍ സുപ്രധാന തെളിവായി കണക്കാക്കും. മാപ്പുസാക്ഷികളാക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചന അധിരകാരമാണെന്നാണ് കസ്റ്റംസിന്റെ വിശദീകരണം. നിയമോപദേശം അനകൂലമായാല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കും.

ഫസൽ വധക്കേസ് : കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യ വ്യവസ്ഥയിൽ ഇളവ്

ഫസൽ വധക്കേസ് പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യ വ്യവസ്ഥയിൽ ഇളവ്.

മൂന്ന് മാസത്തിന് ശേഷം ഇളവ് പ്രാബല്യത്തിൽ വരും. മൂന്ന് മാസം കൂടി എറണാകുളം ജില്ല വിട്ട് പോകരുതെന്ന് ഹൈക്കോടതി പറഞ്ഞു. ഫസൽ വധകേസിൽ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ഇളവ് ലഭിച്ചിരിക്കുന്നത്.

ഐഎസ്ആർഒ ചാരക്കേസ് : ആര്‍.ബി.ശ്രീകുമാര്‍ വ്യക്തിവിരോധം തീര്‍ക്കുകയായിരുന്നുവെന്ന് നമ്പി നാരായണന്‍

ഐഎസ്ആർഒ ചാരക്കേസിൽ ആര്‍.ബി.ശ്രീകുമാര്‍ വ്യക്തിവിരോധം തീര്‍ക്കുകയായിരുന്നുവെന്ന് നമ്പി നാരായണന്‍.

തുമ്പ വിഎസ്എസിയില്‍ കമാന്റന്‍ഡ് ആയി ശ്രീകുമാര്‍ ജോലി നോക്കിയിരുന്നു. അക്കാലത്ത് ബന്ധുവിന് വിഎസ്എസ്സിയില്‍ നിയമനത്തിനായി തന്നെ സമീപിച്ചുവെന്നും താന്‍ ആവശ്യം നിരസിച്ചത് വൈരാഗ്യത്തിന് കാരണമായെന്നും നമ്പി നാരായണന്‍ സിബിഐ സംഘത്തോട് പറഞ്ഞു.

Story Highlights: August 5 Top NEWS

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top