Advertisement

ടി-20 ലോകകപ്പിലും ആഷസിലും ആർച്ചർ കളിക്കില്ല; ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി

August 5, 2021
Google News 2 minutes Read
jofra archer injury update

ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി പേസർ ജോഫ്ര ആർച്ചറിൻ്റെ പരുക്ക്. കൈമുട്ടിന് പരുക്കേറ്റ ആർച്ചർ ഇനി 2021ൽ കളിക്കാൻ ഇറങ്ങില്ല. ഇതോടെ ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ടി-20 ലോകകപ്പും വർഷാവസാനത്തിലും അടുത്ത വർഷം ആദ്യവുമായി നടക്കുന്ന ആഷസും ആർച്ചറിന് നഷ്ടമാവും. യുഎഇയിൽ നടക്കുന്ന രണ്ടാം പാദ ഐപിഎൽ പോരാട്ടങ്ങളും രാജസ്ഥാൻ റോയൽസ് താരത്തിനു കളിക്കാനാവില്ല. (jofra archer injury update)

അതേസമയം, ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചു. ഇംഗ്ലണ്ടിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോർ ആയ 183നു മറുപടിയുമായി ഇറങ്ങിയ ഇന്ത്യ രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് എന്ന നിലയിലാണ്. രോഹിത് ശർമ്മയാണ് (36) പുറത്തായത്. ലോകേഷ് രാഹുൽ (48) ക്രീസിൽ തുടരുന്നു.

Read Also: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം; രോഹിത് പുറത്ത്

സ്ഥിരം ഓപ്പണറായ ശുഭ്മൻ ഗില്ലും ബാക്കപ്പ് ഓപ്പണറായ മായങ്ക് അഗർവാളും പുറത്തായതുകൊണ്ട് മാത്രം ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ലോകേഷ് രാഹുൽ രോഹിതിനൊപ്പം മികച്ച രീതിയിലാണ് ബാറ്റേന്തിയത്. ഇംഗ്ലീഷ് ബൗളർമാരുടെ തന്ത്രങ്ങളെ സമർത്ഥമായി പ്രതിരോധിച്ച സഖ്യം ആദ്യ ഘട്ടത്തിൽ മികച്ച അടിത്തറയുണ്ടാക്കി. അവസാന മണിക്കൂറിൽ പ്രതിരോധത്തിനൊപ്പം ആക്രമണവും കൂട്ടിച്ചേർത്ത ഇന്ത്യൻ ഓപ്പണർമാർ ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിച്ചു. ബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും ജോ റൂട്ടിന് ഒരു വിക്കറ്റ് കണ്ടെത്താനായില്ല. ഒടുവിൽ, 38ആം ഓവറിൽ ഒലി റോബിൻസണിൻ്റെ ഷോർട്ട് ബോൾ ഹുക്ക് ചെയ്യാൻ ശ്രമിച്ച രോഹിത് സാം കറന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. വളരെ മികച്ച രീതിയിൽ ബാറ്റ് ചെയ്തുകൊണ്ടിരുന്ന രോഹിത് വിക്കറ്റ് വലിച്ചെറിഞ്ഞ് മടങ്ങിയതോടെ ഉച്ചഭക്ഷണത്തിനു പിരിയാൻ അമ്പയർമാർ തീരുമാനിക്കുകയായിരുന്നു.

ഇംഗ്ലണ്ടിൻ്റെ ആദ്യ ഇന്നിംഗ്സിൽ 64 റൺസ് നേടിയ നായകൻ ജോ റൂട്ട് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ബാക്കിയുള്ളവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. സാക് ക്രൗളി, സാം കറൺ എന്നിവർ 27 റൺസെടുത്തു. 29 റൺസെടുത്ത ജോണി ബെയർ‌സ്റ്റോയാണ് മറ്റൊരു സ്‌കോറർ.

Story Highlights: jofra archer injury update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here