പ്രിയങ്കയുടെ ആത്മഹത്യയില്‍ ഐജിതല അന്വേഷണം വേണമെന്ന് കുടുംബം

നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ പ്രതിയായ പ്രിയങ്കയുടെ ആത്മഹത്യയില്‍ ഐജിതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രിയങ്കയുടെ കുടുംബം ആഭ്യന്തര വകുപ്പിനെ സമീപിച്ചു. കേസ് അട്ടിമറിക്കാന്‍ ഇടപെടല്‍ നടന്നെന്നും കുടുംബം ആരോപിച്ചു.(priyanka’s death)
മെയിലാണ് പ്രിയങ്കയെ തിരുവനന്തപുരം വെമ്പായത്തെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃപീഡനമെന്ന പ്രിയങ്കയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. നടന്‍ രാജന്‍ പി ദേവിന്റെ മകനും പ്രിയങ്കയുടെ ഭര്‍ത്താവുമായ ഉണ്ണി പി ദേവിനെതിരെയാണ് പരാതി.
ഉണ്ണി പി ദേവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍ നിന്നും പ്രിയങ്ക സ്വന്തം വീട്ടിലെത്തിയാണ് ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തിന്റെ പേരില്‍ പ്രിയങ്കയെ ഉണ്ണി നിരന്തരം മര്‍ദ്ദിച്ചിരുന്നു. മര്‍ദനമേറ്റതിന്റെ പാടുകള്‍ സഹിതം പ്രിയങ്ക വിഡിയോയില്‍ ചിത്രീകരിച്ചിരുന്നു. പ്രിയങ്കയുടെ മരണത്തില്‍ ഉണ്ണി പി ദേവിന്റെ അമ്മ ശാന്തയും പ്രതിയാണ്.
Read Also: നടൻ രാജൻ പി ദേവിന്റെ മരുമകളുടെ മരണം: വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു
ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മരിക്കുന്നതിന് മുന്‍പ് ഉണ്ണിക്കും കുടുംബത്തിനും എതിരെ പ്രിയങ്ക പൊലീസില്‍ പരാതി നല്‍കിയിരുന്നു.
Story Highlights: priyanka’s death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here