ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (6-08-2021)
അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല; പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ അശാസ്ത്രീയതയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല. കെ ബാബു എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
രാജ്യത്ത് 44,643 കൊവിഡ് കേസുകള്‍; 624 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44,643 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 624 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണനിരക്ക് 4,26,754 ആയി.
4,14,159 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. 3,10,15,844 പേര്‍ ഇതുവരെ രോഗമുക്തി നേടി.
ലോക്ക്ഡൗണ്‍ അശാസ്ത്രീയത; സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം
കൊവിഡ് ഇളവുകളിലെ അശാസ്ത്രീയത ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. ഒരു ഡോസ് വാക്‌സിന്‍ എടുത്തവരുള്‍പ്പെടെ മൂന്ന് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മാത്രമേ കടകളില്‍ പ്രവേശിക്കാന്‍ കഴിയൂ എന്ന ഉത്തരവിലെ നിബന്ധനകളാണ് പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിക്കുന്നത്.ആരോഗ്യമന്ത്രിയുടെ പ്രസ്താവനയും ചീഫ് സെക്രട്ടറിയുടെ ഉത്തരവും പരസ്പര വിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
അനൗപചാരിക ചര്‍ച്ചകള്‍ തുടര്‍ന്ന് നേതാക്കള്‍; നാളെ മുസ്ലിം ലീഗ് നേതൃയോഗം
മുഈന്‍ അലി തങ്ങളുടെ പ്രതികരണങ്ങള്‍ക്കുപിന്നാലെ ലീഗില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ ലീഗ് നേതൃയോഗം ചേരും. യോഗത്തിന് മുന്നോടിയായി പ്രധാന നേതാക്കളുടെ അനൗപചാരിക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.പാണക്കാട് മുഈന്‍ അലി ശിഹാബ് തങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ലീഗിനെ പിടിച്ചുലയ്ക്കുകയാണ്.
Story Highlight: today’s headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here