Advertisement

ചന്ദ്രികയിലെ ഫണ്ട് തിരിമറി ; പരാതി നൽകി ജീവനക്കാർ

August 8, 2021
Google News 2 minutes Read
chandrika

ചന്ദ്രികയിലെ ജീവനക്കാർ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിന് പരാതി നൽകി. ജീവനക്കാരുടെ സംഘടനയാണ് പരാതി നലകിയത്. കോടിക്കണക്കിന് രൂപ തിരിമറി നടത്തിയെന്ന് പരാതിയിൽ.

ചന്ദ്രിക ദിനപത്രത്തിന് ലഭിച്ച കോടിക്കണക്കിന് രൂപയുടെ ധനസഹായം തട്ടിയെടുത്തു. ചന്ദ്രിക ദിനപത്രത്തിന്റെ നവീകരണത്തിന്റെ പേരിൽ ലഭിച്ച തുക കാണാനില്ല. കോടിക്കണക്കിന് തുക തിരിമറി നടത്തിയെന്ന് ജീവക്കാർ പരാതിയിൽ ആരോപിക്കുന്നു.

Read Also:മുസ്ലിംലീഗ് നേതൃയോഗം; കുഞ്ഞാലിക്കുട്ടിക്ക് കനത്ത തിരിച്ചടി

അതേസമയം, മുസ്ലിംലീഗ് നേതൃയോഗത്തിൽ കുഞ്ഞാലിക്കുട്ടിക്ക് കനത്ത തിരിച്ചടി. മുഈനലി തങ്ങൾക്കെതിരെ അച്ചടക്കനടപടി വേണമെന്ന ആവശ്യത്തിന് പിന്തുണ ലഭിച്ചില്ലെന്ന് റിപ്പോർട്ട്. യോഗത്തിൽ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചത് സംസ്ഥാന ജനറൽ സെക്രട്ടറി മാത്രമാണ്. റാഫി പുതിയകടവിനെതിരെ നടപടിയെടുത്തതിലും കുഞ്ഞാലിക്കുട്ടിക്ക് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുണ്ട്. യോ​ഗത്തിൽ വൈകാരികമായാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

Read Also:പറയാനുള്ളത് പാര്‍ട്ടിയോട് പറയും; പുറത്താക്കപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍

Story Highlight: Chandrika newspaper: Employees file a complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here