ടോക്യോ ഒളിമ്പിക്‌സ്: ഇന്ത്യയുടെ അഭിമാനമായ താരങ്ങൾ മടങ്ങിയെത്തി

ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിന് കൊടിയിറങ്ങി, മികച്ച പ്രകടനം കാഴ്ച വച്ച് രാജ്യത്തിന്‍റെ അഭിമാന താരങ്ങള്‍ മടങ്ങിയെത്തി. വിമാനത്താവളത്തിലെത്തിയ താരങ്ങള്‍ക്ക് ഉജ്ജ്വല വരവേല്‍പ്പാണ് ലഭിച്ചത്. ഒളിമ്പിക്സിൽ ഇന്ത്യക്കായി മെഡല്‍ നേടിയ താരങ്ങളെ കായിക മന്ത്രാലയം ഇന്ന് ആദരിക്കും.
അശോക ഹോട്ടലിൽ താമസിക്കുന്ന ടീമംഗങ്ങള്‍ക്ക് പ്രത്യേക വിരുന്നും അധികൃതർ ഒരുക്കിയിട്ടുണ്ട്. സ്വാതന്ത്ര്യ ദിന ചടങ്ങിലും പങ്കെടുത്ത ശേഷമാവും ടീമംഗങ്ങൾ നാട്ടിലേയ്ക്ക് മടങ്ങുക. കേന്ദ്ര കായിക മന്ത്രാലയവും സ്പോർട്സ് അതോറിറ്റിയും ചേര്‍ന്നാണ് കായിക താരങ്ങള്‍ക്ക് വന്‍ സ്വീകരണം ഒരുക്കുന്നത്. ഇത്തവണ ഒളിമ്പിക്സില്‍ ഇന്ത്യ സ്വര്‍ണം, വെള്ളി വെങ്കല മെഡലുകള്‍ നേടിയതിനാല്‍ സ്വീകരണവും ഏറെ ഗംഭീരമാണ്.
#WATCH | #Olympics Gold medalist, javelin thrower #NeerajChopra received by a huge crowd of people at Delhi Airport. pic.twitter.com/PEhVCoNt60
— ANI (@ANI) August 9, 2021
ഡൽഹിയിൽ മാത്രമല്ല, കളിക്കാരുടെ ജന്മ സ്ഥലങ്ങളിലും സംസ്ഥാന തലത്തിലും താരങ്ങള്‍ക്കായി വന്‍ സ്വീകരണമാണ് ഒരുങ്ങുന്നത്.
Read Also: ഒളിമ്പിക്സിന് കൊടിയിറങ്ങി
ഇന്ത്യ മൊത്തം 7 മെഡലുകൾ നേടിയിട്ടുണ്ട്. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ ഒളിമ്പിക്സിൽ ഇന്ത്യ കാഴ്ച വച്ചത്. മടങ്ങിയെത്തിയ താരങ്ങള്‍ക്ക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.
Read Also: ഒളിമ്പിക്‌സ് മെഡല്‍ പട്ടികയില്‍ സ്വര്‍ണത്തിളക്കവുമായി അമേരിക്കന്‍ ആധിപത്യം
Story Highlight: history-making Indian Olympic contingent returns from Tokyo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here