മുട്ടിൽ മരം മുറിക്കൽ ; പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി

മുട്ടിൽ മരം മുറിക്കൽ കേസിൽ പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 24 വരെ നീട്ടി. ബത്തേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.
ഇതിനിടെ പട്ടയഭൂമിയിലെ മരം മുറിക്കേസുകള്‍ സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി വിധിപറയാനായി മാറ്റിയിരുന്നു. ഹൈക്കോടതി വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കും. കേസ് ഡയറിയടക്കമുള്ള വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ വെള്ളിയാഴ്ച്ചയ്ക്കകം കൈമാറാന്‍ സര്‍ക്കാരിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി.
മരംമുറിച്ചുകടത്തിയതില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കേസുകളില്‍ സമഗ്ര അന്വേഷണം നടക്കുന്നതിനാല്‍ സാവകാശം വേണ്ടിവരുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറേണ്ട ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ വാദംം.
Story Highlight: Muttil tree felling case : remand period extended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here