Advertisement

പതാക ഉയർത്തൽ; എംഎൻ സ്മാരകത്തിലും ഫ്ളാ​ഗ് കോഡ് ലംഘിക്കപ്പെട്ടുവെന്ന് ആരോപണം

August 15, 2021
Google News 1 minute Read
national flag code violation

സിപിഐഎം ദേശിയ പതാകയെ അപമാനിച്ചെന്ന് ആരോപണത്തിന് പിന്നാലെ സിപിഐയും ഫ്ളാ​ഗ് കോഡ് ലംഘിച്ചതായി പരാതി. എം. എൻ സ്മാരകത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉയർത്തിയ ദേശീയ പതാക പാർട്ടി പതാകയെക്കാൾ താഴെ ആയത് ഫ്ലാഗ് കോഡ് ലംഘനമായി. 

നേരത്തെ എകെജി സെൻ്ററിൽ ദേശീയ പതാക ഉയർത്തിയത് സിപിഐഎം പതാകയോട് ചേർന്നാണെന്നും ഇത് ഫ്ലാഗ് കോഡിൻ്റെ ലംഘനമെന്ന് മുൻ എംഎൽഎ കെ.എസ്.ശബരീനാഥ് ആരോപിച്ചിരുന്നു.

ദേശീയത ഉയർത്തിപ്പിടിക്കുന്നതിൽ ആരുടെയും പിന്നിലല്ല രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും എന്ന പ്രഖ്യാപനത്തോടെയാണ് സിപിഐഎമ്മും, സിപിഐയും സ്വാതന്ത്ര്യ ദിനം ആചരിക്കാൻ തീരുമാനിച്ചത്. പാർട്ടി പിളർപ്പിന് ശേഷം ആദ്യമായി സ്വാതന്ത്ര്യ ദിനം  കൊണ്ടാടിയത് എന്നാൽ വിവാദത്തിലായി. സിപിഐഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ എകെജി സെൻ്ററിൽ ദേശീയ പതാക ഉയർത്തി.

Read Also : ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസിൽ പതാക ഉയർത്തിയത് തലതിരിഞ്ഞ്; അബദ്ധം മനസിലാക്കിയ ശേഷം തിരുത്തി

ദേശീയ പതാകക്കൊപ്പം മറ്റൊരു കൊടിയുമുണ്ടാകുതെന്ന ഫ്ലാഗ് കോഡ് സിപിഐഎം ലംഘിച്ചെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ. എസ്. ശബരിനാഥൻ ആരോപിച്ചു. ഫ്ലാഗ് കോഡ് ലംഘിച്ചതിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകി.എന്നാൽ പ്രൊട്ടോക്കോൾ ലംലിച്ചിട്ടില്ലന്ന് സി. പി. ഐ. എം വിശദീകരിച്ചു.

Story Highlight: national flag code violation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here