കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് അമേരിക്ക

ആഫ്ഗാനിസ്ഥാനിൽ നിന്ന് എംബസ്സി ജീവനക്കാരെ ഒഴിപ്പിക്കുന്നത് വേഗത്തിലാക്കാൻ കാബൂൾ വിമാനത്താവളത്തിന്റെ വ്യോമയാന ഗതാഗത നിയന്ത്രണം അമേരിക്ക ഏറ്റെടുത്തു. തലസഥാന നഗരം താലിബാൻ പിടിച്ചെടുത്തതോടെ ഒഴിപ്പിക്കൽ നടപടി അമേരിക്ക വേഗത്തിലാക്കി.
യു. എസ് പൗരൻമാർക്ക് പുറമെ പ്രത്യേക വിസയുള്ള അഫ്ഗാനികളെയും ഒഴിപ്പിച്ച് രാജ്യത്തെത്തിക്കുമെന്ന് അമേരിക്ക പറഞ്ഞു. താലിബാൻ കാബൂളിൽ പ്രവേശിച്ചെന്ന വാർത്ത പുറത്തുവന്നയുടനെ വിമാനത്താവളത്തിലെക്ക് നിരവധി പേർ എത്തി.
Read Also : അഫ്ഗാനിസ്താനിലെ അമേരിക്കൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യു എസ്
അതേസമയം, അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ യുഎന്‍ രക്ഷാസമിതി ഇന്ന് ചേരും. രാവിലെ 10 നാണ് യോഗം ആരംഭിക്കുക. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നതിനിടെ യു എൻ രക്ഷാ സമിതി അടിയന്തര യോഗം വിളിക്കുകയായിരുന്നു.
Read Also : രാജ്യം വിട്ടത് രക്തചൊരിച്ചിൽ ഒഴിവാക്കാൻ : അഷ്റഫ് ഗനി
Story Highlight: US takes control of Kabul airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here