മികച്ച ചെറുകഥ വാങ്ക്, മികച്ച നോവൽ അടയാളപ്രേതം; 2020 ലെ കേരള സാഹിത്യ ആക്കാദമി പുരസ്കാരം പ്രഖ്യാപിച്ചു

2020 ലെ കേരള സാഹിത്യ ആക്കാദമി പുരസ്കാരം പ്രഖ്യാപിച്ചു. ഉണ്ണി ആറിന്റെ വാങ്ക് എന്ന കൃതിക്ക് മികച്ച ചെറുകഥയ്ക്കുള്ള പുരസ്കാരം ലഭിച്ചു. പിഎഫ് മാത്യുസിന്റെ അടിയാളപ്രേതത്തിന് മികച്ച നോവലിനും, താജ് മഹൽ എഴുതിയ ഒപി സുരേഷിന് മികച്ച കവിതയ്ക്കും പുരസ്കാരം ലഭിച്ചു. അക്കാദമി വിശ്ഷ്ടാഗത്വം ലഭിച്ചത് സേതുവിനും പെരുമ്പടവം ശ്രീധരനുമാണ്. 25,000 രൂപയും ഫലകവും സാക്ഷ്യപത്രവുമാണ് പുരസ്കാരം. (kerala sahitya academy award 2020)
കെ കെ കൊച്ച്, മാമ്പുഴ കുമാരൻ, കെആർ മല്ലിക, സിദ്ധാർഥൻ പരുത്തിക്കാട്, ചവറ കെഎസ് പിള്ള, എംഎ റഹ്മാൻ എന്നിവർക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം. ദ്വയം എന്ന നാടകത്തിലൂടെ ശ്രീജിത്ത് പൊയിൽ കാവും പരുസ്കാരത്തിന് അർഹനായി.
Read Also : ചുക്കിച്ചുളിഞ്ഞ പത്തുരൂപ
പ്രിയ എഎസിന്റെ പെരുമഴയത്തെ കുഞ്ഞിതളുകൾ എന്ന കൃതിക്ക് മികച്ച ബാലസാഹിത്യത്തിനുള്ള പുരസ്കാരം ലഭിച്ചു. ദൈവം ഒളിവിൽ പോയ നാളുകൾ എന്ന യാത്രാവിവരണത്തിന് വിധു വിൻസെന്റും പുരസ്കാരത്തിന് അർഹയായി. ചലച്ചിത്രതാരം ഇന്നസെന്റ് എഴുതിയ ഇരിങ്ങിലക്കുടയ്ക്ക് ചുറ്റും എന്ന കൃതിക്കാണ് മികച്ച ഹാസ സാഹിത്യത്തിനുള്ള പുരസ്കാരം.
മറ്റ് പുരസ്കാരങ്ങൾ (kerala sahitya academy award 2020)
സാഹിത്യ വിമർശനം
വൈലോപ്പിള്ളി കവിത ഒരു ഇടതുപക്ഷ വായന
ഡോ. പി സോമൻ
ജീവചരിത്രം/ആത്മകഥ
മുക്തകണ്ഠം വികെഎൻ
കെ രഘുനാഥൻ
വിവർത്തനം
റാമല്ല ഞാൻ കണ്ടു
അനിത തമ്പി
2019 ലെ കേരള സാഹിത്യ ആക്കാദമി പുരസ്കാരം
എസ്. ഹരീഷിന്റെ മീശയ്ക്കായിരുന്നു 2019 ലെ കേരള സാഹിത്യ അക്കാദമിയുടെ മികച്ച നോവലിനുള്ള പുരസ്കാരം. പി. വത്സലയ്ക്കും എൻവിപി ഉണിത്തിരിക്കും വിശിഷ്ടാംഗത്വം ലഭിച്ചു. എൻ.കെ.ജോസ്, പാലക്കീഴ് നാരായണൻ, പി.അപ്പുക്കുട്ടൻ, റോസ് മേരി, യു.കലാനാഥൻ, സി.പി.അബൂബക്കർ എന്നിവർക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു.
മറ്റ് പുരസ്‌കാരങ്ങൾ
പി.രാമൻ (കവിത-രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്)
എം.ആർ.രേണുകുമാർ (കവിത-കൊതിയൻ)
വിനോയ് തോമസ് (ചെറുകഥ-രാമച്ചി)
സജിത മഠത്തിൽ (നാടകം- അരങ്ങിലെ മത്സ്യഗന്ധികൾ)
ജിഷ അഭിനയ (നാടകം- ഏലി ഏലി ലമാ സബച്താനി)
ഡോ.കെ.എം.അനിൽ (സാഹിത്യ വിമർശനം- പാന്ഥരും വഴിയമ്പലങ്ങളും)
ജി. മധുസൂദനൻ (വൈജ്ഞാനിക സാഹിത്യം- നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി)
ഡോ. ആർ. വി. ജി. മേനോൻ (വൈജ്ഞാനിക സാഹിത്യം- ശാസ്ത്രസാങ്കേതിക വിദ്യകളുടെ ചരിത്രം), എം.ജി.എസ്.നാരായണൻ (ജീവചരിത്രം/ആത്മകഥജാലകങ്ങൾ: ഒരു ചരിത്രാന്വേഷിയുടെ വഴികൾ) കാഴ്ചകൾ), അരുൺ എഴുത്തച്ഛൻ (യാത്രാവിവരണം വിശുദ്ധ പാപങ്ങളുടെ ഇന്ത്യ), കെ. അരവിന്ദാക്ഷൻ (വിവർത്തനം-ഗോതമബുദ്ധന്റെ പരിനിർവ്വാണം), കെ. ആർ. വിശ്വനാഥൻ (ബാലസാഹിത്യം- ഹിസാഗ), സത്യൻ അന്തിക്കാട് (ഹാസ്യസാഹിത്യം- ഈശ്വരൻ മാത്രം സാക്ഷി)
Story Highlight: award, literature
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here