അഫ്ഗാനിൽ നിന്നുള്ള ഇന്ത്യയുടെ വ്യോമസേന വിമാനങ്ങൾ ഇന്ന് പുറപ്പെട്ടേക്കും

അഫ്ഗാനിൽ നിന്നുള്ള ഇന്ത്യയുടെ വ്യോമസേന വിമാനങ്ങൾക്ക് ഇന്ന് പുറപ്പെടാൻ സാധിച്ചേക്കും. ഇതിനകം നാട്ടിലേക്ക് മടങ്ങാൻ സഹായം അഭ്യർത്ഥിച്ച 1500 ഓളം പേരെ അടിയന്തിരമായി നാട്ടിലെത്തിക്കാനാണ് ശ്രമം. ഇന്നലെ എയർ ട്രാഫിക് കൺട്രോളിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ഇന്ത്യൻ വ്യോമസേന വിമാനങ്ങൾക്ക് സർവ്വീസ് നടത്താൻ സാധിച്ചിരുന്നില്ല.
അഫ്ഗാന്റെ വിവിധ മേഖലകളിൽ ഇന്ത്യക്കർ കുടുങ്ങിയിട്ടുണ്ട്. ഇവരെ എകോപിപ്പിച്ച് നാട്ടിലെത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇതിനായി അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം വിവരങ്ങൾ അറിയിക്കാൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. മികച്ച പ്രതികരണം ആണ് ഈ നീക്കത്തിന് ലഭിച്ചത്. എതാണ്ട് 1500 ലധികം പേർ സഹായം ആവശ്യപ്പെട്ടു. രണ്ട് ദിവസങ്ങൾക്കുള്ളിൽ ഇവരെ വ്യത്യസ്ത സംഘങ്ങളായി നാട്ടിലെത്തിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നത്. ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കാൻ കുടുതൽ സി.17 വിമാനങ്ങൾ ഇന്ത്യ തയ്യാറാക്കി. തജാക്കിസ്ഥാനിലെ അയിനി എയർബേയ്സിലാണ് ഈ വിമാനങ്ങൾ ഇപ്പോൾ കാത്ത് നിൽക്കുന്നത്. എയർ ട്രാഫിക് കണ്ട്രോളിന്റെ അനുമതി ലഭിച്ചാലുടൽ വിമാനം കാബുളിലെത്തി ഇന്ത്യക്കാരുമായ് പറക്കും.
Read Also : സുരക്ഷാ സേനയുടെ നിർദേശപ്രകാരമാണ് താൻ അഫ്ഗാൻ വിട്ടത് ; അഫ്ഗാൻ ജനതയെ അഭിസംബോദന ചെയ്ത് അഷ്‌റഫ് ഗനി
അതിനിടെ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയും കയറ്റുമതിയും താലിബാന്‍ നിർത്തി . ഇതുവരെ അഫ്ഗാനിസ്താന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി ആയിരുന്നു ഇന്ത്യ. 2021-ല്‍ മാത്രം അഫ്ഗാനിലേക്കുള്ള കയറ്റുമതി ഏതാണ്ട് 835 ദശലക്ഷം ഡോളറിന്റേതായിരുന്നു. അഫ്ഗാൻ നടപടി ഫെഡററേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്ട്ട് ഓര്ഗയനൈസേഷന്‍ (എഫ്.ഐ.ഇ.ഒ) സ്ഥിതികരിച്ചു.
അതേസമയം, അഫ്ഗാൻ ഒഴിപ്പിക്കൽ വിലയിരുത്താൻ ഇന്നും ദേശിയ സുരഷാ സമിതി വൈകിട്ട് ചേരും. നിലവിലുള്ള സാാചര്യത്തിലെ പുരോഗതി ദേശിയ സുരക്ഷാ ഉപദേഷ്ടാവ് യോഗത്തിൽ വ്യക്തമാക്കും.
Story Highlight: afghan indian flight