Advertisement

അഫ്​ഗാനിലേക്കുള്ള ഇന്ത്യൻ സംഘത്തിന്റെ യാത്ര വീണ്ടും മുടങ്ങി

August 20, 2021
Google News 1 minute Read
afghan indians stranded

അഫ്ഗാനിസ്ഥാനിൽ സുരക്ഷാ ഭീഷണികൾ കാരണം ഇന്ത്യൻ സംഘത്തിന്റെ യാത്ര തടസപ്പെട്ടു. അഫ്​ഗാനിൽ കുടുങ്ങിയ ഇന്ത്ക്കാരെ തിരികെ കൊണ്ടുവരാനുള്ള യാത്രയാണ് മുടങ്ങിയത്. മലയാളികൾ ഉൾപ്പെട്ട 70 പേരുള്ള സംഘത്തെയാണ് ഇനി ആദ്യം ഇന്ത്യയിലേക്ക് മടക്കികൊണ്ട് വരിക.

വ്യത്യസ്ത സംഘങ്ങളാക്കി തിരിച്ചാണ് ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരാനുള്ളവരെ ഇപ്പോൾ വിവിധ ഇടങ്ങളിൽ പാർപ്പിച്ചിരിക്കുന്നത്. ആദ്യസംഘത്തിലെ 70 പേരും ഇപ്പോൾ കാബൂൾ വിമാനത്താവളത്തിന് പുറത്തുള്ള ഒരു ഹോട്ടലിൽ കഴിയുന്നു. ഇവരെ ഇന്നലെ രാത്രിക്ക് മുൻപായി ഇന്ത്യയിലേക്ക് കൊണ്ടുവരാനായിരുന്നു തിരുമാനം. ഇതിനായു സി.17 വിമാനം കാബൂളിൽ എത്തുകയും ചെയ്തിരുന്നു. പക്ഷേ സംഘത്തിന് ഹോട്ടലിൽ നിന്ന് വിമാനത്താവളത്തിൽ എത്താൻ സാധിച്ചില്ല. താലിബാൻ വഴിമധ്യേ സ്യഷ്ടിച്ചിരിയ്ക്കുന്ന തടസങ്ങളാണ് ഇതിന് കാരണമായത്. ഇന്ന് ഇവർ ഉൾപ്പെടെയുള്ളവരെ വിമാനത്താവളത്തിൽ എത്തിച്ച് രാജ്യത്തേക്ക് കൊണ്ട് വരാൻ വീണ്ടും ശ്രമിക്കും. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടല്ലാതെ അഫ്ഗാനിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരൻമാരാണ് ഇനിയുള്ള സംഘങ്ങളിൽ ഉള്ളത്.

Read Also : അഫ്ഗാന്‍ ജനതയ്‌ക്ക് സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന് റാഷിദ് ഖാന്‍

അതേസമയം ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും ഭീകരരെ സഹായിക്കുകയും ചെയ്യുന്ന പാകിസ്താന്റെ സമീപനത്തെ ഇന്ത്യ ശക്തമായ ഭാഷയിൽ വിമർശിച്ചു. ജെയ്ഷേ മുഹമ്മദ് ലഷ്കർ-ഇ- തോയ്ബ തുടങ്ങിയ ഭീകരസംഘങ്ങളുടെ സുരക്ഷിത സ്വർ​ഗമാണ് പാകിസ്താൻ എന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ വിമർശിച്ചു. ഭീകരർക്ക് മികച്ച ആധിതേയത്വം ഒരുക്കുകയാണ് പാകിസ്താൻ.. ഇക്കാര്യത്തിൽ ലോകത്തെ ജനാധിപത്യ ചേരികൾ ഒറ്റകെട്ടായ് നിലപാട് സ്വീകരിക്കണം . അല്ലെങ്കിൽ ഇക്കാര്യത്തിലെ ബുദ്ധിമുട്ട് ഇന്ത്യയ്ക്ക് മാത്രമാകില്ലെന്നും വിദേശകാര്യമന്ത്രി അംഗരാജ്യങ്ങളെ ഒർമ്മിപ്പിച്ചു.

Story Highlight: afghan indians stranded

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here