അഫ്ഗാന്‍ ജനതയ്‌ക്ക് സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന് റാഷിദ് ഖാന്‍

താലിബാന്‍ ഭരണം കൈയടക്കിയ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് പ്രമുഖ ക്രിക്കറ്റര്‍ റാഷിദ് ഖാന്‍. ട്വിറ്ററിലൂടെയാണ് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നത്. ഇന്ന് നമ്മുടെ രാഷ്‌ട്രത്തെ വില മതിക്കാന്‍ കുറച്ച് സമയമെടുക്കാം, ത്യാഗങ്ങള്‍ ഒരിക്കലും മറക്കരുത്. നമ്മുക്ക് വികസിതവും സമാധാനവുമുളള രാജ്യത്തിന് വേണ്ടി പ്രാര്‍ഥിക്കാം. സ്വാതന്ത്ര്യ ദിനാശംസകള്‍ ട്വീറ്റിലെ കുറിപ്പില്‍ ഇങ്ങനെ പറയുന്നു.
Today let us take some time to value our nation and never forget the sacrifices. We hope and pray for the peaceful , developed and United nation INSHALLAH #happyindependenceday ???? pic.twitter.com/ZbDpFS4e20
— Rashid Khan (@rashidkhan_19) August 19, 2021
നേരത്തെ അഫ്ഗാന്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് താരം രംഗത്ത് എത്തിയിരുന്നു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹെദരാബാദിന്റെ താരമാണ് റാഷി്ദ് ഖാന്‍.ജലാലാബാദില്‍ പ്രതിഷേധിച്ച മൂന്ന് അഫ്ഗാന്‍ പൗരന്മാരെ താലിബാന്‍ വെടിവച്ചു കൊലപ്പെടുത്തിയതിനു പിന്നാലെയാണ് റാഷിദ് ഖാന്റെ ട്വീറ്റ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here