Advertisement

കാബൂളിൽ നിന്നും യാത്രക്കാരെ എത്തിച്ച എയർ ഇന്ത്യക്ക് അഭിനന്ദനം അറിയിച്ച് ജ്യോതിരാദിത്യ സിന്ധ്യ

August 20, 2021
Google News 2 minutes Read

എയർ ഇന്ത്യയുടെ രക്ഷാപ്രവർത്തനത്തെ അഭിനന്ദിച്ച് വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യൻ പൗരന്മാരേയും ഉദ്യോഗസ്ഥരേയും നാട്ടിലേക്ക് എത്തിച്ച നടപടിയെയാണ്
ജ്യോതിരാദിത്യ സിന്ധ്യ അഭിനന്ദിച്ചത്. വ്യോമസേനാ വിമാനങ്ങൾക്കൊപ്പമാണ് എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളും കാബൂൾ വിമാനത്താവളത്തിൽ നിന്നും ഉദ്യോഗസ്ഥരുമായി എത്തിയത്.

അഫ്ഗാനിലെ വ്യോമപാത അടയ്‌ക്കുന്നത് വരെ എല്ലാ ദിവസവും മുടക്കമില്ലാതെയാണ് എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളാണ് സേവനം നടത്തിയത്. നിയന്ത്രണം വന്നതോടെ വിമാനത്താവളം അമേരിക്കയുടെ നിയന്ത്രണത്തിലായി. തുടർന്ന് വ്യോമസേനയുടെ സി130 ഹെർക്കുലീസ് ഗ്ലോബ് മാസ്റ്റർ വിമാനമാണ് രക്ഷാപ്രവർത്തന ദൗത്യം ഏറ്റെടുത്തത്. അതിന് മുമ്പ് 130 മുതൽ 150 വരെ യാത്രക്കാരെ പ്രതിദിനം മടക്കിക്കൊണ്ടുവന്നത് എയർ ഇന്ത്യാ വിമാനത്തിലായിരുന്നു.

Read Also : മാറ്റത്തിന്റെ റണ്‍വേ; മധ്യപ്രദേശില്‍ നിന്നും 44 പുതിയ വിമാനങ്ങള്‍ സര്‍വീസുകള്‍ക്ക് തുടക്കം കുറിച്ചു

കൊവിഡ് മഹാമാരിയുടെ ആരംഭം മുതൽ ലോകത്തെമ്പാടുമുള്ള ഏകദേശം 71 ലക്ഷം ഇന്ത്യൻ വംശജരെ നാട്ടിലെത്തിച്ച എയർ ഇന്ത്യയുടെ പരിശ്രമം ലോകത്തിന് മാതൃകയാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടു. ഏകദേശം 55 ലക്ഷം വിദേശ പൗരന്മാരെ അവരവരുടെ നാട്ടിൽ തിരികെ എത്തിക്കാൻ സാധിച്ചതും സിന്ധ്യ കൂട്ടിച്ചേർത്തു.

Read Also : ഇന്ത്യക്കാരെയും അഫ്ഗാൻ അഭയാർത്ഥികളെയും കൊണ്ടുവരാൻ എയർ ഇന്ത്യ വിമാനം കാബൂളിലേക്ക്

Story Highlight: Jyotiraditya Scindia lauds Air India, IAF’s evacuation efforts after Kabul’s takeover by Taliban

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here