Advertisement
kabsa movie

അണ്ടർ 20 അത്‌ലറ്റിക്‌സ് ലോംഗ് ജമ്പ്; ഇന്ത്യക്ക് വെള്ളി മെഡൽ

August 22, 2021
1 minute Read
India's Shaili won silver
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അണ്ടർ 20 അത്‌ലറ്റിക്‌സ് ലോംഗ് ജമ്പിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ. പെൺകുട്ടികളുടെ ലോംഗ് ജംപിൽ ഷൈലി സിംഗ് വെള്ളി മെഡൽ സ്വന്തമാക്കി. ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ഇത് മൂന്നാം മെഡലാണ്. ആദ്യ രണ്ട് അവസരത്തിലും 6.34 മീറ്റർ ദൂരം കണ്ടെത്തിയ ഷൈലി മൂന്നാം ചാട്ടത്തിൽ 6.59 ദൂരം പിന്നിട്ടു. 6.60 മീറ്റർ ദൂരവുമായി സ്വീഡൻറെ ജൂനിയർ യൂറോപ്യൻ ജേതാവ് മജ അസ്‌കാജ് സ്വർണം കീശയിലാക്കി.

Read Also : ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്; ഇന്ത്യയ്ക്ക് വെള്ളി

യോഗ്യതാ റൗണ്ടിൽ 6.40 മീറ്റർ ദൂരത്തോടെ ഒന്നാം സ്ഥാനക്കാരിയായാണ് ഷൈലി ഫൈനലിന് യോഗ്യത നേടിയത്. അഞ്ജു ബോബി ഫൗണ്ടേഷനിൽ റോബർട്ട് ബോബി ജോർജ്ജിന് കീഴിലാണ് ഉത്തർപ്രദേശുകാരിയായ ഷൈലി സിംഗിന്റെ പരിശീലനം.

നേരത്തെ, 10 കി.മീ നടത്തത്തിൽ ഇന്ത്യയുടെ അമിത് ഖാത്രി വെള്ളി നേടിയിരുന്നു. 42:17.94 സമയമെടുത്താണ് അമിത് നടത്തം പൂർത്തിയാക്കിയത്. മിക്‌സഡ് റിലേയിൽ ഇന്ത്യൻ ടീം വെങ്കലം സ്വന്തമാക്കിയതാണ് മീറ്റിൽ മറ്റൊരു ഇന്ത്യൻ നേട്ടം. ഭരത് എസ്, സുമി, പ്രിയ മോഹൻ, കപിൽ എന്നിവരടങ്ങിയ ഇന്ത്യൻ സംഘം 3:20.60 സമയത്തിൽ ഫിനിഷ് ചെയ്‌തു. ഹീറ്റ്‌സിൽ മത്സരിച്ച ടീമിൽ മലയാളി താരം അബ്ദുൾ റസാഖും ഉണ്ടായിരുന്നു.

Story Highlight: India’s Shaili won silver

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement