ജനയുഗത്തിന്റേത് ഗുരുനിന്ദ ; പാർട്ടി മുഖപത്രത്തിന്റെ എഡിറ്റോറിയൽ ബോർഡിനെതിരെ സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമൻ

ജനയുഗത്തിന്റെ എഡിറ്റോറിയൽ ബോർഡിനും മാനേജ്മെന്റിനും എതിരെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമൻ. ഗുരു ജയന്തി ദിനത്തിൽ ശ്രീ നാരായണ ഗുരുവിന്റെ ചെറിയ ചിത്രം മാത്രം പ്രസിദ്ധീകരിച്ചത് ശരിയായില്ലെന്നാണ് ശിവരാമന്റെ ആരോപണം. ജനയുഗത്തിന്റേത് ഗുരുനിന്ദ ആണെന്നും ശിവരാമൻ തന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റിൽ പറയുന്നു.
Read Also : അറുപതടി വലുപ്പത്തില്‍ ശ്രീനാരായണ ഗുരുവിന്റെ പുഷ്പ ചിത്രമൊരുക്കി ഡാവിഞ്ചി സുരേഷ്
ഇന്ന് ശ്രീ നാരായണഗുരു ജയന്തിയാണ്. രണ്ടു പത്രങ്ങളൊഴികെ മറ്റെല്ലാ മലയാള ദിനപത്രങ്ങളും അവരുടെതായ കാഴ്ചപ്പാടിൽ ഗുരു ദർശനങ്ങളെ അവതരിപ്പിച്ച് ലേഖനങ്ങൾ എഴുതി.
Read Also : ഇന്ന് ശ്രീനാരായണ ഗുരു ജയന്തി; കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ ആഘോഷം
ജനയുഗം ഒന്നാം പേജിൽ ഒരു ചെറിയ ചിത്രം കൊടുത്തു. ദീപിക അകം പേജിലും ഒരു ചെറിയ ചിത്രം കൊടുത്തു. ജനയുഗത്തിന്റേത് ഗുരു നിന്ദയായിരുന്നു. ഗുരുവിനെ അറിയാത്ത ഒരു എഡിറ്റോറിയൽ ബോർഡും മാനേജ്മെന്റും ജനയുഗത്തിനു ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.
Story Highlight: CPI district secretary KK Sivaraman against the editorial board Janayugam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here