Advertisement

ഇനിയും കീഴടങ്ങാത്ത പഞ്ച്​ശീർ ലക്ഷ്യമാക്കി താലിബാൻ

August 23, 2021
Google News 2 minutes Read

താലിബാന് മുന്നിൽ ഇനിയും കീഴടങ്ങാത്ത അഫ്ഗാനിസ്താനിലെ ഏക പ്രവിശ്യയായ പാഞ്ച്ശീര്‍ താഴ്വര ലക്ഷ്യമാക്കി താലിബാൻ. നൂറോളം പേരടങ്ങുന്ന താലിബാന്‍ സംഘം പാഞ്ച്ശീറിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്.

താലിബാന്‍ വിരുദ്ധ കോട്ടയായി അറിയപ്പെടുന്ന പ്രവിശ്യയാണ് പാഞ്ച്ശീര്‍ താഴ്വര . സമാധാന ചര്‍ച്ചകള്‍ക്കാണ് താല്‍പര്യമെന്നും താലിബാന്‍ യുദ്ധത്തിനൊരുങ്ങിയാല്‍ തിരിച്ചടിക്കുമെന്നും പാഞ്ച്ശീറിലെ താലിബാന്‍ വിരുദ്ധ സംഘടനാ നേതാവ് അഹ്മ്മദ് മസൂദ് പ്രതികരിച്ചു.

സോവിയറ്റ്​-അഫ്​ഗാൻ യുദ്ധം മുതൽ പ്രതിരോധത്തിന്‍റെ നാടായി തുടരുകയായിരുന്നു പാഞ്ച്​ശീർ​. മറ്റ്​ പ്രവിശ്യകളെല്ലാം താലിബാൻ കീഴടക്കിയെങ്കിലും പഞ്ച്​ശീറിലേക്ക്​ പ്രവേശിക്കാൻ അവർക്ക്​ ഇതുവരെ കഴിഞ്ഞിരുന്നില്ല.

Read Also : താലിബാനെതിരെ ഉപരോധ നീക്കം ആരംഭിച്ച് ജി-7 രാജ്യങ്ങൾ

1996 ൽ രൂപം കൊണ്ട ‘വടക്കൻ സഖ്യം’ ചെറുത്തുനിൽപ്പിന്റെ ആസ്ഥാനമാക്കിയ പാഞ്ച്ശീർ ഇന്നും തലയുയർത്തി നിൽക്കുന്നു. താലിബാൻ വന്നിട്ടും കെയർടേക്കർ പ്രസിഡന്റെന്ന് സ്വയം അവകാശപ്പെടുന്ന ഒന്നാം വൈസ് പ്രസിഡന്റ് അമറുല്ല സാലിഹിന്റെ നാടു കൂടിയാണിത്.

Read Also : അഫ്ഗാനിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീം തുടരുന്നതിൽ താലിബാന് എതിർപ്പില്ല; വനിതാ ടീമിന്റെ കാര്യത്തിൽ അനിശ്ചിതത്വം

Story Highlight: The Taliban targeted Panjshir Valley

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here