Advertisement

കർണാടകയിൽ സ്‌കൂളുകൾ തുറന്നു; വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

August 23, 2021
Google News 2 minutes Read

കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ കർണാടകയിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് സർക്കാർ. സ്‌കൂളുകളും പ്രീ യൂണിവേഴ്‌സിറ്റികളും തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു. ടിപിആർ കുറവുള്ള ജില്ലകളിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളാണ് ആരംഭിച്ചത്. ലോക്ഡൗണിന് ശേഷം സ്‌കൂൾ പുനരാരംഭിച്ച് ആദ്യ ദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നേരിട്ടെത്തി കുട്ടികളുമായി ആശയവിനിമയം നടത്തി.

മല്ലേശ്വരത്തെ പ്രി യൂണിവേഴ്‌സിറ്റിയിലെത്തിയ മുഖ്യമന്ത്രി വിദ്യാർത്ഥികൾക്ക് മാർഗനിർദേശങ്ങൾ നൽകി. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും സ്‌കൂളും പരിസരവും വൃത്തിയായി സംരക്ഷിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

കർണാടകയിൽ പുതിയ വിദ്യാഭ്യാസ നയത്തിനും ഇന്ന് തുടക്കം കുറിച്ചു. കർണാടകയിൽ ഡിഗ്രി മുതലുള്ള ക്ലാസുകൾ കഴിഞ്ഞ മാസം തന്നെ തുറന്നിരുന്നു. വിദ്യാർഥികളെ രണ്ടു ബാച്ചായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ഉച്ച വരെയാണ് ക്ലാസ് നടക്കുക.

Read Also : കർണാടകയിലും തമിഴ്‌നാട്ടിലും ഇന്ന് മുതൽ കൂടുതൽ ഇളവുകൾ; സ്‌കൂളുകളും തിയറ്ററുകളും തുറക്കും

അതേസമയം തമിഴ്‌നാട്ടിൽ തിയറ്ററുകളും ബാറുകളും ഇന്ന് മുതൽ നിയന്ത്രണങ്ങളോടെ പ്രവർത്തനമാരംഭിച്ചു. തിയറ്ററുകളിൽ പകുതി ആളുകളെ അനുവദിക്കും. 9 മുതൽ 12 വരെയുള്ള ക്ലാസുകളും കോളജുകളും അടുത്തമാസം ഒന്നിന് അരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഐടി അനുബന്ധ സ്ഥാപനങ്ങളിൽ മുഴുവൻ ജീവനക്കാരെയും അനുവദിക്കും. ബീച്ച്, നീന്തൽകുളം, ഉൾപ്പെടെയുള്ള പൊതു ഇടങ്ങളിൽ പ്രവേശനാനുമതി നൽകിയിട്ടുണ്ട്.

Read Also : അടിയന്തര സാഹചര്യങ്ങളിൽ അതിർത്തി കടന്നു പോകുന്നവരെ തടയരുത് : ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Story Highlight: Schools reopen karnataka ; CM Basavaraj Bommai visited school

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here