കല്യാണ്‍ സിംഗിന്റെ മരണത്തില്‍ അനുശോചിച്ചു; അലിഗഡ് സര്‍വകലാശാല വി.സിക്കെതിരെ പ്രതിഷേധം

ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാണ്‍ സിംഗിന്റെ മരണത്തില്‍ അനുശോചിച്ചതിന് അലിഗഡ് മുസ്ലിം സര്‍വകലാശാല വി.സിക്കെതിരെ പോസ്റ്റര്‍ പ്രതിഷേധം. സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ പേരിലാണ് പോസ്റ്റര്‍. കുറ്റവാളിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് മറക്കാനാകാത്ത കുറ്റമാണെന്ന് പോസ്റ്ററില്‍ പറയുന്നു.
വൈസ് ചാന്‍സിലറുടെ പ്രവൃത്തി സര്‍വകലാശാല ചരിത്രത്തിന് അപമാനമാണെന്നും കല്യാണ്‍ സിംഗ് ബാബരി മസ്ജിദ് കേസിലെ പ്രതിയാണെന്നും വിദ്യാര്‍ത്ഥികളുടെ പേരിലുള്ള പ്രതിഷേധ പോസ്റ്ററില്‍ വ്യക്തമാക്കുന്നു.
അതേസമയം അലിഗഡ് സര്‍വകലാശാലാ ക്യാംപസില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിമര്‍ശനമുയര്‍ത്തി. സംഭവത്തില്‍ നടപടിയെടുക്കുമെന്നും പോസ്റ്റര്‍ തയാറാക്കിയവര്‍ക്ക് താലിബാനികളുടെ ചിന്തയാണെന്നും യുപി ന്യൂനപക്ഷ ക്ഷേമമന്ത്രി പ്രതികരിച്ചു.
Read Also : മൈസൂരുവില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ആറംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു
അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കല്യാണ്‍ സിംഗ് അന്തരിച്ചത്.
Story Highlight: aligarh muslim university
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here