പെട്രോൾ വില കൂട്ടുന്നത് വികസന പ്രവർത്തനങ്ങൾക്ക്, സൗജന്യ വാക്സിനും മറ്റു സൗകര്യങ്ങളും നൽകി; കേന്ദ്ര പെട്രോളിയം മന്ത്രി

ഇന്ധന വിലയിൽ പ്രതികരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. അടുത്ത മാസങ്ങളിൽ ജനങ്ങൾക്ക് കുറച്ച് ആശ്വാസം നൽകുമെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാർ വിഷയത്തെ ഗൗരവ പൂർവം പരിഗണിക്കുന്നുണ്ട്. അടുത്ത മാസങ്ങളിൽ ആശ്വാസ നടപടികൾ വരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തുടർന്ന് പെട്രോൾ വില വർധനവിനെ മന്ത്രി ന്യായീകരിക്കുകയും ചെയ്തു. സർക്കാർ ഒരു ലിറ്റർ പെട്രോളിന് 32 രൂപയാണ് എക്സൈസ് തീരുവ നൽകുന്നത് ഇത് ക്ഷേമ പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നത്.
Read Also : രാജ്യത്ത് സി.എ.എ നടപ്പാക്കേണ്ടത് ഇതുകൊണ്ടാണ്’; അഫ്ഗാന്‍ വിഷയം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി
”സർക്കാർ 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി. സൗജന്യ വാക്സിനും മറ്റു സൗകര്യങ്ങളും നൽകി. ഇതെല്ലാം പരിഗണിക്കണം. എക്സൈസ് ഡ്യൂട്ടി തീരുവയുടെ കാര്യം ഏപ്രിൽ 2010ലേതിന് സമാനമായി തുടരും” -കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.
Read Also : വാക്സിൻ ബുക്കിംഗ് ഇനി വാട്ട്സ് ആപ്പിലൂടെയും; എങ്ങനെ ചെയ്യാം ?
Story Highlights : Fuel price rise: Some relief in coming months, says Hardeep Singh Puri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here