Advertisement

പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടൽ, പാസ്റ്റർ അറസ്റ്റിൽ

August 25, 2021
Google News 0 minutes Read

പോളണ്ടിൽ ഉയർന്നശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പാസ്റ്റർ അറസ്റ്റിൽ. രാജക്കാട് മുല്ലക്കാനം വാഴേപറമ്പിൽ വീട്ടിൽ ഷാജി (54) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴയിൽ അഡോണ നഴ്സിംഗ് ഹോം എന്ന സ്ഥാപനം നടത്തുകയായിരുന്നു ഇയാൾ.പതിനഞ്ചോളം പേരിൽനിന്നായി പതിനഞ്ച് ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.

നഴ്‌സിംഗ് ഹോമിന്റെ മറവിലാണ് പോളണ്ടിലെ സൂപ്പർ മാർക്കറ്റിൽ വിവിധ തസ്തികകളിൽ ലക്ഷക്കണക്കിന് രൂപാ ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് പണം തട്ടിയത്. ജോലി കിട്ടാതായപ്പോൾ പണം കൊടുത്തവർ മൂവാറ്റുപുഴ സ്റ്റേഷനിൽ പരാതി നൽകി.

ഇതറിഞ്ഞ ജില്ലാ പൊലിസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവവരത്തെ തുടർന്ന് പേഴക്കാപ്പിള്ളിയിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കൂടുതൽ പരാതികളുണ്ടെന്നും, സംഭവത്തിൽ കൂടുതൽ പേർ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും ജില്ലാ പൊലിസ് മേധാവി പറഞ്ഞു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here