അയല്‍വാസികളുടെ വഴിത്തര്‍ക്കം; ടൈല്‍ കൊണ്ട് തലയ്ക്കടിച്ചു; ഒരാൾ കൊല്ലപ്പെട്ടു

തിരുവമ്പാടി ചാലിൽ തൊടികയിൽ അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചാലിൽ തൊടിക മോഹൻദാസ് (58) ആണ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന രജീഷ് ഒളിവിൽ പോയതായി പൊലീസ്. തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.
വഴിത്തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വഴിത്തർക്കത്തെ തുടർന്ന് ഇരുവരും തമ്മിൽ മുൻപും ഏറ്റുമുട്ടലുകൾ നടന്നിരുന്നു. തർക്കത്തിനിടെ രജീഷ് കയ്യിൽ കിട്ടിയ ടൈലിന്റെ ഭാഗം ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. ഇതാണ് മരണകാരണമായതെന്നാണ് വിവരം.
Story Highlights :
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here