കൊണ്ടോട്ടി ചിറയിൽ ആരോഗ്യപ്രവർത്തകരെ മർദിച്ച സംഭവം ; അഞ്ച് പേർക്കെതിരെ കേസ്

മലപ്പുറം കൊണ്ടോട്ടി ചിറയിൽ പി ഹെച്ച് സി യിലെ ആരോഗ്യ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കൊണ്ടോട്ടി ചിറയിൽ പി ഹെച്ച് സി യിലെ വനിതാ ജീവനക്കാരി ഉൾപ്പെടെയുള്ള 3 പേരെ വാക്‌സിൻ എടുക്കാൻ എത്തിയവർ മർദിച്ചെന്നാണ് പരാതി. രാജേഷ്, കെസി ശബരി ഗിരീഷ്, രമണി എന്നിവർക്കാണ് മർദനമേറ്റത് . സാങ്കേതിക കാരണങ്ങളാൽ വാക്‌സിൻ വൈകുമെന്ന് അറിയിച്ചതിനെ തുടർന്നാണ് മർദിച്ചതെന്നാണ് പരാതി.
Read Also : വീണ്ടും ഡോക്ടർക്കെതിരെ അക്രമം; ആറ്റിങ്ങലിൽ വനിതാ ഡോക്ടർക്കെതിരെ ചെരിപ്പെറിഞ്ഞു
വാക്‌സിന്‍ എടുക്കാന്‍ എത്തിയ ആള്‍ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതിയിൽ ആരോപിക്കുന്നു. മര്‍ദനത്തില്‍ പരിക്കേറ്റവരെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം കൊണ്ടോട്ടി ചിറയില്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ വാക്‌സിനേഷന്‍ ക്യാമ്പിനിടെയാണ് സംഭവം നടന്നത്. വാക്‌സിനെടുക്കാന്‍ എത്തിയ രണ്ട് പേര്‍ ചേര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു.
Read Also : ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം തടയാൻ നടപടി സ്വീകരിക്കണം ; മുഖ്യമന്ത്രിക്ക് കത്തയച്ച് കെജിഎംഒഎ
Story Highlight: violence against health workers Malappuram ; Case registered