സംസ്ഥാനാന്തര വാഹന റജിസ്ട്രേഷന്‍ ഇനി ഒഴിവാക്കാം; ഭാരത് സീരിസുമായി കേന്ദ്രസര്‍ക്കാര്‍

സംസ്ഥാനാന്തര വാഹന റജിസ്ട്രേഷന്‍ ഒഴിവാക്കാന്‍ രാജ്യമാകെ ഏകീകൃത സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഭാരത് സീരിസ് (BH) അവതരിപ്പിച്ചിരിക്കുകയാണ് സർക്കാർ. സംസ്ഥാനം മാറി വാഹനം ഉപയോഗിക്കുമ്പോള്‍ റീ റജിസ്ട്രേഷന്‍ ഒഴിവാക്കാം. റ
ജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തിനു പുറത്ത് 12 മാസത്തില്‍ കൂടുതല്‍ വാഹനം ഉപയോഗിക്കാന്‍ കഴിയില്ലെന്ന പ്രതിസന്ധി ഇതോടെ ഒഴിവാകും.
താൽപ്പര്യമുള്ളവർക്ക് മാത്രം ഈ സൗകര്യം ഉപയോഗപ്പെടുത്തിയാൽ മതി. ഇത്തരം വ്യക്തികൾ ഇടക്കിടെ ജോലി സ്ഥലത്തുനിന്ന് ട്രാൻസ്ഫറാകാൻ സാധ്യതയുള്ളതിനാലാണ് ഇവർക്ക് ഈ സൗകര്യം നൽകുന്നത്.
Read Also : കൊവിഡ് പ്രതിരോധം; സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ
മറ്റ് സംസ്ഥാനങ്ങളിലേക്ക് വാഹനങ്ങളുടെ കൈമാറ്റം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് സീരീസിന്‍റെ പ്രാരംഭ പദ്ധതി വിജ്ഞാപനം ചെയ്തത്. ഭാരതത്തെ സൂചിപ്പിക്കുന്ന BH സീരീസിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ ഒരു പുതിയ സംസ്ഥാനത്തിലേക്ക് മാറ്റുമ്പോൾ വീണ്ടും രജിസ്ട്രേഷന് ആവശ്യമില്ല.
Read Also : പഴയ വാഹനങ്ങൾ പൊളിക്കാൻ പുതിയ നയം; രജിസ്ട്രേഷൻ ഫീസ്, റോഡ് ടാക്സ് എന്നിവയിൽ ഇളവ്
Story Highlight: No need to re-register when importing vehicles from another state; BH series