ഐഎസ്ആര്‍ഒ ചാരക്കേസ്; സ്വത്ത് കൈമാറ്റ വിവരങ്ങള്‍ അന്വേഷിക്കണമെന്ന ഹര്‍ജി തള്ളി

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചനയില്‍ സ്വത്ത് കൈമാറ്റ വിവരങ്ങള്‍ അന്വേഷിക്കണമെന്ന ഹര്‍ജി തള്ളി. ഒന്നാംപ്രതി എസ് വിജയന്‍ നല്‍കിയ ഹര്‍ജിയാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി തള്ളിയത്. ഹര്‍ജിക്കാരന് മതിയായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ ആയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അപ്പീല്‍ തള്ളിയത്.
ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചനയില്‍ നമ്പി നാരായണന് പങ്കുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഭൂമി നല്‍കിയാണ് ചാരക്കേസ് അട്ടിമറിച്ചതെന്നുമായിരുന്നു എസ് വിജയന്‍ ആരോപിച്ചത്. ഗൂഡാലോചന കേസിലെ ഒന്നാം പ്രതിയാണ് എസ് വിജയന്‍.
ചാരക്കേസില്‍ സിബിഐ ആദ്യം കേസന്വേഷണം അവസാനിപ്പിച്ചത് അട്ടിമറി ആണെന്നും നമ്പി നാരായണനെതിരെ അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടിയാണ് എസ് വിജയന്‍ കോടതിയെ സമീപിച്ചത്. ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം സിജെഎം കോടതിയില്‍ രേഖകള്‍ സമര്‍പ്പിച്ചത്. ഈ രേഖകളിലാണ് നമ്പി നാരായണനും മുന്‍ സിബിഐ ഉദ്യോഗസ്ഥരും തമ്മില്‍ ഭൂമി ഇടപാട് നടന്നതായി പറയുന്നത്.
Read Also : ഇത് രണ്ട് വർഷമായി നടന്ന ഗൂഢാലോചന; ഐസിഎച്ച്ആർ തിരുത്തലിനെതിരെ കേരള ഹിസ്റ്ററി കോൺഗ്രസ്
2004ല്‍ തിരുനെല്‍വേലി ജില്ലയിലാണ് 17 ഏക്കറിലധികം വരുന്ന ഭൂമിയിടപാട് നടന്നത്. കേസില്‍ ആരോപണം നേരിട്ട മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയുടെ ഭാര്യ അഞ്ജലി ശ്രീവാസ്തവയുമായി നമ്പി നാരായണന്‍ നടത്തിയ ഭൂമിയിടപാടിന്റെ രേഖകളും എസ് വിജയന്‍ ഹാജരാക്കിയിരുന്നു. പണവും ഭൂമിയും നല്‍കി സിബിഐ ഉദ്യോഗസ്ഥരെ നമ്പി നാരായണന്‍ സ്വാധീനിച്ചെന്നാണ് എസ് വിജയന്റെ വാദം. നമ്പി നാരായണന്റെ അനധികൃത സ്വത്ത് സമ്പാദനവും കൈമാറ്റവും അന്വേഷിക്കാന്‍ ഉത്തരവിടണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
Story Highlight: s vijayan isro spy case-petetion rejected
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here