നിക്ഷേപം ഇരട്ടിയാക്കാൻ പുതിയ പദ്ധതി; കടപ്പത്ര വിതരണം ആരംഭിച്ച് മുത്തൂറ്റ് മിനി

മുൻനിര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് കടപ്പത്ര (ഓഹരിയാക്കി മാറ്റാൻ സാധിക്കാത്ത) വിതരണം ആരംഭിച്ചു. 1000 രൂപ മുഖവിലയുള്ള എൻസിഡി നിക്ഷേപത്തിലൂടെ നിശ്ചിത കാലാവധികളിലായി 8.75 ശതമാനം മുതൽ 10.47 ശതമാനം വരെ വാർഷികാദായം നേടാമെന്ന് മുത്തൂറ്റ് മിനി അറിയിച്ചു. (muthoot mini debenture distribution)
സെപ്തംബർ 9 വരെയാണ് കടപ്പത്ര വിതരണം. മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിന്റെ 15-ാം എൻഡിസി ഇഷ്യു ആണ് ഇത്. കടപ്പത്രത്തിന്റെ സുരക്ഷിതത്വത്തെ സൂചിപ്പിക്കുന്ന കെയര്‍ റേറ്റിങ്സ് ലിമിറ്റഡിന്‍റെ ട്രിപ്പിള്‍ ബി പ്ലസ് റേറ്റിങ് മുത്തൂറ്റ് മിനിക്ക് ലഭിച്ചിട്ടുണ്ട്.

മുത്തൂറ്റ് മിനിയുടെ ഈ എന്‍സിഡികള്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും. എന്‍സിഡി വഴി സ്വരൂപിക്കുന്ന തുക പ്രധാനമായും വായ്പാ വിതരണത്തിനും തിരിച്ചടവുകൾക്കുമാണ് ഉപയോഗിക്കുന്നത്.
കൂടുതൽ വിവരങ്ങൾ:
Story Highlight: muthoot mini debenture distribution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here