മുട്ടില്‍ മരംമുറിക്കല്‍ കേസ്; വിശദാംശങ്ങള്‍ തേടി ക്രൈംബ്രാഞ്ചിന് കത്തയച്ച് ഇ.ഡി

മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ വിശദാംശങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ക്രൈംബ്രാഞ്ചിന് കത്തയച്ചു. മരംമുറിക്കല്‍ കേസിലെ പ്രതികളുടെ സാമ്പത്തിക ഇടപാട് രേഖകള്‍ ആവശ്യപ്പെട്ടാണ് കത്തയച്ചത്. കേസില്‍ തിങ്കളാഴ്ച ഹാജരാകുമെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ രഞ്ജിത്ത് കുമാര്‍ അറിയിച്ചു.
ജൂണ്‍ 10നാണ് മരംമുറിക്കലില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയത്. ഇ.ഡിയുടെ കോഴിക്കോട് യൂണിറ്റാണ് അന്വേിക്കുന്നത്. കേസില്‍ ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരുടെ ജാമ്യഹര്‍ജി പിന്നീട് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവച്ചിരുന്നു.
Read Also : കൊവിഡ് നിയന്ത്രണം; കടയുടമകളുടെ യോഗം വിളിക്കാൻ നിർദേശിച്ച് ഡി ജി പി
2020 നവംബര്‍, ഡിസംബറിലും 2021 ജനുവരിയിലും നടന്ന മരംമുറിയില്‍ കേസെടുത്തത് ആറ് മാസം കഴിഞ്ഞാണ്. ഒരു മാസമായി പ്രതികള്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.
Story Highlight: tree felling case muttil-ED-crime branch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here