പി.എസ്. പ്രശാന്തിനെതിരെ കെ.എസ്.യു. നേതാക്കൾ

പി.എസ്. പ്രശാന്ത് കച്ചവട താത്പര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളെണെന്ന് കെ.എസ്.യു. ദേശിയ നേതാക്കൾക്കെതിരായ ആരോപണം ബി.ജെ.പി.യോട് വിലപേശി വിപണി മൂല്യം കൂട്ടാനുള്ള തന്ത്രം. അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന രീതിയാണ് പി.എസ്. പ്രശാന്തിനെന്നും കെ.എസ്.യു. നേതാക്കൾ.
Read Also : ” പുരയ്ക്ക് ചായുന്ന മരം ആണെങ്കിൽ മുറിച്ചുമാറ്റുക മാത്രമേ വഴിയുള്ളൂ”; ഇത് മുതിർന്ന കോൺഗ്രസ് നേതാക്കളെ ലക്ഷ്യമാക്കിയാണോ: എം.വി. ജയരാജൻ
സംസ്ഥാനത്ത് ഡി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചപ്പോൾ തിരുവനന്തപുരം ഡി.സി.സി. പ്രസിഡന്റ് പാലോട് രവിക്കെതിരെ പരോക്ഷ വിമർശനം ഉന്നയിച്ച് പി.എസ്. പ്രശാന്ത് രംഗത്ത് വന്നിരുന്നു. പാലോട് രവിയെ ഡി.സി.സി. പ്രസിഡന്റാക്കിയത് അനീതി ആണെന്നാണ് പി.എസ്. പ്രശാന്ത് പറഞ്ഞത്. തിരുവനന്തപുരം നെടുമങ്ങാട്ടെ പരാജയത്തിന് പിന്നിൽ പാലോട് രാവിയാണെന്ന് പി.എസ്. പ്രശാന്ത് ആരോപിച്ചു. മാത്രമല്ല ഇതിന് പിന്നിലെ ഗൂഢാലോചനക്കാർക്ക് പാലോട് രവി റിവാർഡ് നൽകിയെന്നും പി.എസ്. പ്രശാന്ത് അറിയിച്ചിരുന്നു.
Story Highlight: KSU against PS Prashanth