മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ വയനാട് ഡിഎഫ്ഒ ഹാജരായി

മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ വയനാട് സൗത്ത് ഡിഎഫ്ഒ പി രഞ്ജിത് കുമാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസില്‍ ഹാജരായി. മരംമുറിയുടെ വിശദാംശങ്ങള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടിസ് നല്‍കിയിരുന്നു. രഞ്ജിത് കുമാറിന്റെ മൊഴി ഇഡി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി.
കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് മൊഴി രേഖപ്പെടുത്തിയത്. രാവിലെ 11 മണിക്ക് ഹാജാരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷമാണ് രഞ്ജിത് ഇഡി ഓഫിസില്‍ എത്തിയത്.
ആരോപണത്തിന്റെ ആദ്യഘട്ടത്തില്‍ കേസ് അന്വേഷിച്ച് ഉദ്യോഗസ്ഥനാണ് സൗത്ത് ഡിഎഫ്ഒ പി രഞ്ജിത്ത് കുമാര്‍. തടിക്കടത്ത് മാഫിയയും ഉദ്യോഗസ്ഥരുമടക്കം മരം കൊള്ളയിലെ കള്ളപ്പണ ഇടപാടില്‍ പങ്കാളികളായി എന്നാണ് ഇഡിയുടെ നിഗമനം. മുട്ടില്‍ മരംമുറിക്കലില്‍ പ്രതികളുടെ സാമ്പത്തിക ഇടപാട് രേഖകള്‍ ആവശ്യപ്പെട്ടാണ് ഇഡി രഞ്ജിത് കുമാറിന് നോട്ടിസ് അയച്ചത്.
Read Also : ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ മോഡല്‍ പരീക്ഷകള്‍ക്ക് നാളെ തുടക്കം
ജൂണ്‍ 10നാണ് മരംമുറിക്കലില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയത്. ഇ.ഡിയുടെ കോഴിക്കോട് യൂണിറ്റാണ് അന്വേിക്കുന്നത്.
Story Highlight: muttil tree felling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here