Advertisement

നിയന്ത്രണം കടുപ്പിക്കും; സംസ്ഥാനത്ത് ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ

August 30, 2021
Google News 2 minutes Read

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായുള്ള രാത്രികാല കര്‍ഫ്യൂ ഇന്നു മുതല്‍ ആരംഭിക്കും. രാത്രി പത്തു മുതല്‍ രാവിലെ ആറു വരെയാണ് കര്‍ഫ്യു. കര്‍ഫ്യൂ സമയത്ത് സഞ്ചാരം കര്‍ശനമായി തടയും. എന്നാല്‍ ആശുപത്രിയാത്ര, ചരക്ക് വാഹനങ്ങള്‍, അവശ്യ മേഖല സേവന മേഘലയിലുള്ളവര്‍,മരണത്തെ തുടര്‍ന്നുള്ള യാത്രഎന്നിവയ്ക്കു ഇളവ് ഉണ്ടാകും.

കൂടാതെ വിമാനം,ട്രയിന്‍, ദീര്‍ഘ ദൂര സര്‍വീസുകള്‍ നടത്തുന്ന പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവയില്‍ യാത്ര ചെയ്യുന്നവർക്ക് തടസമില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കൊവിഡ് അവലോകനയോഗമാണ് രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

Read Also : ആശങ്കപ്പെടേണ്ട; അതീവ ജാഗ്രത വേണം; രാജ്യത്ത് ഏറ്റവും കുറവ് മരണനിരക്ക് കേരളത്തിലെന്ന് ആരോഗ്യമന്ത്രി

ഇതിനിടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഐഎഎസ് ഉദ്യോഗസ്ഥർക്ക് പുറമേ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ജില്ലകളിലേക്ക് നിയമിച്ചു. എല്ലാ ജില്ലകളിലും അഡീഷണല്‍ എസ്.പിമാര്‍ കൊവിഡ് നിയന്ത്രണങ്ങളുടെ ജില്ലാതല നോഡല്‍ ഓഫീസര്‍മാരായിരിക്കും. ഇവര്‍ ജില്ലകളിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

Read Also : പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ആദ്യഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കി ഹിമാചല്‍പ്രദേശ്; അഭിനന്ദിച്ച് പ്രധാനമന്ത്രി

Story Highlight: night curfew to begins in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here