കൊച്ചി കുണ്ടന്നൂരില്‍ കക്കൂസ് മാലിന്യം തള്ളിയതായി പരാതി
August 30, 2021
1 minute Read

കൊച്ചി കുണ്ടന്നൂരില്‍ നടുറോഡില്‍ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. കുണ്ടന്നൂര്‍ ബണ്ട് റോഡിലാണ് സംഭവം. നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.
ഇത്തരത്തിലുള്ള സംഭവം പ്രദേശത്ത് മുന്‍പും ഉണ്ടായിരുന്നെങ്കിലും പരാതിയെ തുടര്‍ന്ന് പൊലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു. കക്കൂസ് മാലിന്യം തള്ളുന്നതിനായി പ്രത്യേകം രണ്ട് പ്ലാന്റുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതവഗണിച്ചുകൊണ്ടാണ് നടുറോഡില്‍ മാലിന്യം തള്ളിയത്. സിസിടിവി ദൃശ്യങ്ങളില്‍ മാലിന്യം തള്ളുന്നത് വ്യക്തമാണ്. ഇത് പരിശോധിച്ചാണ് നടപടിയെടുക്കുക.
Story Highlight: toilet waste dumped kochi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement