29
Sep 2021
Wednesday
Covid Updates

    വാഷിംഗ്ടൺ സുന്ദർ ഐപിഎലിൽ നിന്ന് പുറത്ത്

    Washington Sundar rcb ipl

    റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ യുവ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ ഐപിഎൽ രണ്ടാം പാദത്തിൽ നിന്ന് പുറത്ത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടന്ന പരിശീലന മത്സരത്തിൽ പരുക്കേറ്റ സുന്ദർ പരമ്പരയിൽ നിന്ന് പുറത്തായിരുന്നു. ഐപിഎലിനു മുൻപ് താരത്തിൻ്റെ പരുക്ക് പൂർണമായി ഭേദമാവില്ലെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സുന്ദറിനെ ആർസിബി ഒഴിവാക്കിയത്. പകരം ബംഗാൾ താരവും ടീമിൻ്റെ നെറ്റ് ബൗളറുമായ ആകാശ് ദീപ് ടീമിലെത്തിയിട്ടുണ്ട്. (Washington Sundar rcb ipl)

    ഐപിഎൽ രണ്ടാം പാദത്തിൽ ടീം വിട്ട വിദേശതാരങ്ങൾക്കെല്ലാം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പകരക്കാരെ കണ്ടെത്തിയിരുന്നു. ഓസ്ട്രേലിയൻ പേസർ കെയിൻ റിച്ചാർഡ്സണു പകരം ഇംഗ്ലണ്ടിൻ്റെ സസക്സ് പേസർ ജോർജ് ഗാർട്ടനെ ടീമിലെത്തിച്ചാണ് ആർസിബി വിദേശ ക്വാട്ട പൂർത്തിയാക്കിയത്.

    Read Also : ഐപിഎൽ: കെയിൻ റിച്ചാർഡ്സണ് പകരക്കാരനെ കണ്ടെത്തി ആർസിബി

    നേരത്തെ, രണ്ട് ശ്രീലങ്കൻ താരങ്ങളെയും ഒരു സിംഗപ്പൂർ താരത്തെയുമാണ് ആർസിബി പകരക്കാരായി ടീമിലെത്തിച്ചത്. ഇന്ത്യക്കെതിരായ തകർപ്പൻ പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ വനിന്ദു ഹസരങ്ക, ദുഷ്മന്ത ചമീര എന്നിവർക്കൊപ്പം സിംഗപ്പൂരിൻ്റെ ടിം ഡേവിഡും ആർസിബിയുമായി കരാർ ഒപ്പിട്ടു. ഇന്ത്യൻ പര്യടനത്തിനു പിന്നാലെ ചില ഐപിഎൽ ഫ്രാഞ്ചൈസികൾ ഹസരങ്കയെ ടീമിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നു. ഒടുവിൽ ബെംഗളൂരു ആണ് ഇതിൽ വിജയിച്ചത്. ഇന്ത്യക്കെതിരെ മികച്ച പ്രകടനം നടത്തിയെ ദുഷ്മന്തയെ പരിശീലകൻ രാഹുൽ ദ്രാവിഡ് പുകഴ്ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താരം ആർസിബിയുമായി കരാറൊപ്പിട്ടത്. സിംഗപ്പൂർ ഓൾറൗണ്ടർ ടിം ഡേവിഡ് 2017 മുതൽ ബിഗ് ബാഷ് ലീഗിൽ കളിക്കുന്ന താരമാണ്.

    സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

    ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.

    Story Highlight: Washington Sundar out rcb ipl

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top