സ്പീക്കർക്ക് രാഷ്ട്രീയം പാടില്ലെന്നത് അന്ധവിശ്വാസമായി തുടരുന്നു; എം ബി രാജേഷ്

സ്പീക്കർക്ക് രാഷ്ട്രീയം പാടില്ലെന്നത് അന്ധവിശ്വാസമായി തുടരുന്നെന്ന് സ്പീക്കർ എം ബി രാജേഷ്. ദൈനംദിന കക്ഷി രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന പരിമിതി മാത്രമാണ് ഉള്ളതെന്ന് എം ബി രാജേഷ് അഭിപ്രായപ്പെട്ടു.
സ്പീക്കർക്ക് രാഷ്ട്രീയം പാടില്ലെന്നത് ഭരണഘടനയിൽ ഇല്ലെന്നും അതിനാൽ ഭരണഘടനാപരമായ സ്വാതന്ത്ര്യം ഉപയോഗിക്കാമെന്നും എം ബി രാജേഷ് വ്യക്തമാക്കി. രാഷ്ട്രീയം പാടില്ലെന്നത് അന്ധവിശ്വാസമായി ഇപ്പോഴും തുടരുകയാണ്. ദൈനംദിന കക്ഷി രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന പരിമിതി മാത്രമാണ് സ്‌പീക്കർക്ക് ഉള്ളതെന്ന് എം ബി രാജേഷ് ചൂണ്ടിക്കാട്ടി.
Read Also : സംശയാസ്പദമായ നിലയിൽ ഫോർട്ട് കൊച്ചിയിൽ ബോട്ടിലെത്തിയ 13 പേർ പിടിയിൽ
അടിയന്തരാവസ്ഥയേക്കാൾ ഗുരുതര സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഭരണഘടനാ സ്ഥാപനങ്ങൾ കടുത്ത വെല്ലുവിളി നേരിടുന്നു. ജാലിയൻ വാലാ ബാഗിനെ പിക്നിക് പ്ലേസാക്കി മാറ്റിയെന്നും സ്പീക്കർ പരിഹസിച്ചു.
Read Also : സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍
Story Highlight:’The speaker can be political’ M B Rajesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here