മയ്യഴി വിമോചനസമരസേനാനി മംഗലാട്ട് രാഘവന് അന്തരിച്ചു

മയ്യഴി വിമോചനസമരസേനാനിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന മംഗലാട്ട് രാഘവന് അന്തരിച്ചു. 101 വയസായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.
ഫ്രഞ്ച് അധീന മയ്യഴിയില്‍ 1921 സെപ്റ്റംബര്‍ 20നാണ് മംഗലാട്ട് രാഘവന് ജനിച്ചത്. മയ്യഴിയിലെ എക്കോല് സെംത്രാല്‍ എ കൂര് കോംപ്ലമാംതേര്‍ എന്ന ഫ്രഞ്ച് സെന്‍ട്രല്‍ സ്കൂളില്‍ ഫ്രഞ്ച് മാധ്യമത്തില്‍ വിദ്യാഭ്യാസം. പഠനം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് മയ്യഴി വിമോചനപ്രസ്ഥാനത്തില്‍ സജീവമായി. മാതൃഭൂമി കണ്ണൂര്‍ ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഫ്രഞ്ച് അനായാസം കൈകാര്യം ചെയ്തിരുന്ന രാഘവന് ഫ്രഞ്ച് കവിതകള്‍ മലയാളത്തിലേക്ക് നേരിട്ട് മൊഴിമാറ്റി. വിക്തര്‍ ഹ്യുഗോയും ഷാര്ല് ബൊദെലേറും മുതല്‍ കവയിത്രി വികതോര്‍ ദ്ലപ്രാദ് വരെയുള്ളവരുടെ രചനകളുടെ വിവര്‍ത്തനമുണ്ട്. ഫ്രഞ്ച് കവിതകള്‍ക്ക് 1994-ല്‍ വിവര്‍ത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും അയ്യപ്പപ്പണിക്കര്‍ പുരസ്കാരവും ലഭിച്ചു.
Story Highlight: mangalat raghavan passes away
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!