Advertisement

ഇടയ ലേഖനത്തിന്റെ പ്രാധാന്യം എല്ലാവരും മനസിലാക്കണം; കർദിനാൾ മാർ ജോർജ് ആലഞ്ചേരി

September 5, 2021
Google News 2 minutes Read

ഇടയ ലേഖനത്തിന്റെ പ്രാധാന്യം എല്ലാവരും മനസിലാക്കണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.സഭയെന്നത് കൂട്ടായ്മയാണ്. ചിലരുടെ എതിർപ്പ് കണ്ട് ഭയപ്പെടേണ്ടതില്ല. വൈദികർ ഭരണം നടത്തുന്നതല്ല കാത്തോലിക്ക സഭ. അതിനാൽ എതിർക്കുന്നവരെ ഒരുമിച്ച് കൊണ്ടുപോകും. വൈദികർക്കെതിരെ നടപടിയെടുക്കുന്നത് സഭയുടെ രീതിയല്ലെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി വ്യക്തമാക്കി.

ആരാധന ക്രമം ഏകീകരണം സംബന്ധിച്ച ഇടയലേഖനത്തിനെതിരെ പള്ളികളിൽ പ്രതിഷേധം ശക്തമാണ്. ആലുവ പ്രസന്നപുരം പള്ളിയിൽ വൈദികൻ ഇടയലേഖനം വായിക്കുന്നത് ഒരു സംഘം വിശ്വാസികൾ ഇന്ന് തടഞ്ഞിരുന്നു. പള്ളിയിൽ സിറോ മലബാർ സഭയിലെ കുർബാന ഏകീകരണം സംബന്ധിച്ച സിനഡ് വായിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ വൈദികൻ സിനഡ് വായന തുടങ്ങിയപ്പോൾ ഒരു വിഭാഗം ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധങ്ങൾക്കിടെ ഇടയലേഖനം കത്തിക്കുകയും ചെയ്തു.

Read Also : സിറോ മലബാർ സഭയിലെ ആരാധന ക്രമം ഏകീകരണം; ഇടയലേഖനത്തിനെതിരെ പള്ളികളിൽ പ്രതിഷേധം

ആരാധനക്രമത്തിലെ മാറ്റത്തിൽ അന്തിമ തീരുമാനം മാർപാപ്പയാണ് എടുക്കേണ്ടതെന്ന് ഇടയലേഖനം പറയുന്നു. ഇതിൽ മാറ്റം വരുത്താൻ സിനഡിന് അധികാരമില്ല. വിയോജന സ്വരങ്ങൾ വരാതെ വൈദികർ ശ്രദ്ധിക്കണമെന്നും ഇടയലേഖനം പറയുന്നു. എന്നാൽ വിയോജിപ്പുമായി രംഗത്തെത്തിയ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദികരും അവരുടെ പളളികളിൽ സർക്കുലർ വായിച്ചില്ലെന്നാണ് റിപ്പോർട്ട്.

Read Also : സിറോ മലബാര്‍ സഭയിലെ ആരാധനാക്രമ ഏകീകരണം; ഇരിങ്ങാലക്കുട രൂപതയിലും പ്രതിഷേധം

Story Highlight:  cardinal mar george alencherry about pastoral letter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here