കേരളത്തിലായാലും പൊലീസ് വീഴ്ച വിമര്‍ശിക്കപ്പെടണം; ആനി രാജയ്ക്ക് ഡി രാജയുടെ പിന്തുണ

കേരളാ പൊലീസിനെതിരായ ആനി രാജയുടെ വിമര്‍ശനത്തിന് പിന്തുണയുമായി സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. കേരളത്തിലായാലും ഉത്തര്‍പ്രദേശിലായാലും പൊലീസില്‍ നിന്നുണ്ടാകുന്ന വീഴ്ചകള്‍ വിമര്‍ശിക്കപ്പെടണമെന്ന് രാജ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ വിമര്‍ശനങ്ങളെ ദേശീയ എക്സിക്യൂട്ടീവില്‍ ആനി രാജ പ്രതിരോധിച്ചതിന് പിന്നാലെയാണ് ഡി രാജയുടെ പിന്തുണ.
കേരളാ പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആനി രാജയുടെ ആരോപണത്തെത്തുടര്‍ന്ന് വിവാദം കെട്ടടങ്ങുന്നില്ല. സംസ്ഥാന നേതൃത്വം പരസ്യമായി തള്ളിയെങ്കിലും വിമര്‍ശനങ്ങള്‍ക്ക് കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഡി. രാജയുടെ ഇന്നത്തെ പ്രതികരണം. പൊലീസില്‍ നിന്നുണ്ടാകുന്ന വീഴ്ചകള്‍ വിമര്‍ശിക്കപ്പെടണമെന്നാണ് പാര്‍ട്ടി നിലപാടെന്ന് ഡി രാജ വ്യക്തമാക്കി.
വിമര്‍ശനം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ ഡി രാജിയുടെ പ്രതികരണത്തില്‍ സിപിഐഎം എന്ത് നിലപാട് സ്വീകരിക്കുമെന്ന് ശ്രദ്ധേയമാകും.
കഴിഞ്ഞ ദിവസം അവസാനിച്ച ദേശീയ എക്സിക്യൂട്ടീവില്‍ ആനി രാജയുടെ ആരോപണം ചര്‍ച്ച ചെയ്തിരുന്നു. രാഷ്ട്രീയം ഇല്ലാത്ത വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍ സംസ്ഥാന നേതൃത്വത്തിന്റെ അനുമതി തേടേണ്ടതില്ല എന്നാണ് ആനി രാജ ദേശീയ നേതൃത്വത്തെ അറിയിച്ചത്.
Story Highlight: d raja support annie raja
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!