തൃക്കാക്കര നഗരസഭയുടെ പ്രവര്‍ത്തനം തടസപ്പെട്ട സംഭവത്തില്‍ വിശദീകരണം തേടി ഹൈക്കോടതി

തൃക്കാക്കര നഗരസഭയുടെ പ്രവര്‍ത്തനം തടസപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. സംഭവത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.
നഗരസഭയുടെ സുഗമമായ നടത്തിപ്പിന് പൊലീസ് സംരക്ഷണമുറപ്പാക്കണമെന്ന മുന്‍ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. നഗരസഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നടപടി. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. നേരത്തെ നഗരസഭാ അധ്യക്ഷക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് നഗരസഭയുടെ പ്രവര്‍ത്തനം തടസപ്പെടുകയും കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Story Highlight: hc on thrikkakkara issue
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here