Advertisement

മമ്മൂട്ടിക്ക് ആലപ്പുഴ ചന്തിരൂരുമായി അഭേദ്യമായൊരു ബന്ധമുണ്ട്

September 7, 2021
Google News 1 minute Read
mammootty chandiroor relation

എത്രയെത്ര കഥാപാത്ര ഗരിമകളുടെ അമരത്ത് വീരഗാഥ രചിച്ച രാജകല. ആ താരോദയത്തെപ്പറ്റി പറയുമ്പോള്‍ ആലപ്പുഴയിലെ ചന്തിരൂരെന്ന കൊച്ചുനാടിനെ തൊടാതെ പോകാനാവില്ല. മമ്മൂട്ടിയുടെ ജനന സ്ഥലം വൈക്കത്തിനടുത്ത് ചെമ്പാണെന്ന് കരുതുന്നവര്‍ക്ക് ഒരു പുതിയ അറിവാകും മമ്മൂട്ടിയും ചന്തിരൂരും തമ്മിലുള്ള ബന്ധം. ചന്തിരൂരിലാണ് മമ്മൂട്ടിയെന്ന പി. ഐ മുഹമ്മദ് കുട്ടി ജനിച്ചത്. ചന്തിരൂര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചിട്ടുമുണ്ട്.

ജന്മനാടായ ചന്തിരൂരുമായി മമ്മൂട്ടി ഇപ്പോഴും ബന്ധം പുലര്‍ത്തുന്നുണ്ട്. 11 വര്‍ഷം മുന്‍പ് ചന്തിരൂര്‍ സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്ത താരം സ്‌കൂള്‍ ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു. തന്റെ മാതൃരാജ്യം ചന്തിരൂര്‍ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. അഞ്ച്, ആറ് ക്ലാസുകള്‍ പഠിച്ചത് ചന്തിരൂര്‍ ആണെന്നും മമ്മൂട്ടി അന്ന് ഓര്‍ത്തെടുത്തു. നിറഞ്ഞ കൈയടിയോടെയാണ് മമ്മൂട്ടിയുടെ വാക്കുകളെ സദസ് സ്വീകരിച്ചത്.

1971 ല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി മുഖം കാട്ടുമ്പോള്‍ ചിത്രീകരണം സമീപപ്രദേശമായ ചേര്‍ത്തലയില്‍ ആയിരുന്നുവെന്നത് മറ്റൊരു യാദൃശ്ചികത. ചന്തിരൂരിലെ തറവാട് വീടിന്റെ മതില്‍ക്കെട്ടില്‍ ഇരിക്കുന്ന ചിത്രത്തില്‍ നിന്ന് മലയാളത്തിന്റെ ഹൃദയ താരത്തിലേക്കുള്ള മമ്മൂട്ടിയുടെ യാത്രാ വഴിയില്‍ ചന്തിരൂരിനും അഭിമാനത്തിന്റെ തലയെടുപ്പുണ്ട്.

Story Highlight: mammootty chandiroor relation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here