Advertisement

1980 മുതൽ 2020വരെ 150 ഓളം നായികമാർ; ആദ്യ നായിക ജലജയും മേനകയും

September 7, 2021
Google News 1 minute Read
mammootty heroine

ജീവസുറ്റ കഥാപാത്രങ്ങൾ വെള്ളിത്തിരയിലെത്തുമ്പോൾ അച്ഛനായും മകനായും ഭർത്താവായും കാമുകനുമായും സകല വേഷപ്പകർച്ചയിലും മമ്മൂട്ടി നിറഞ്ഞു നിന്നു. തനിക്കൊപ്പമെത്തുന്ന സ്ത്രീ കഥാപാത്രങ്ങളെയും അതേ പ്രാധാന്യത്തോടെ ചേർത്ത് നിർത്തുവാൻ ആ പ്രതിഭക്ക് കഴിയാറുണ്ട്.

1980 മുതൽ 2020വരെ 150 ഓളം നായികമാരാണ് മമ്മൂട്ടിക്കൊപ്പം വേഷമിട്ടത്. 1981 ൽ മുന്നേറ്റം എന്ന ചിത്രത്തിലൂടെ ആദ്യമായി നായകവേഷം അണിഞ്ഞപ്പോൾ ഒപ്പമെത്തിയത് ജലജയും മേനകയുമാണ്.

സീമ, സുഹാസിനി, ശോഭന മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച നായികമാരിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടത് ഇവരായിരുന്നു. അതിൽ മുപ്പതോളം സിനിമകളിലാണ് ശോഭനയും സീമയും മമ്മൂട്ടിയുടെ നായികമാരായി എത്തിയത്. പത്തിൽ താഴെ ചിത്രങ്ങളിലാണ് സുഹാസിനി മമ്മൂട്ടിയുടെ നായികയായി എത്തിയിട്ടുള്ളതെങ്കിലും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ജോഡി ആയിരുന്നു അത്. എൺപതുകളുടെ രണ്ടാം പകുതിയിൽ മമ്മൂട്ടി – സുമലത ജോഡിയും ഏറെ സ്വീകാര്യത നേടി.

mammootty heroine

1984 പുറത്തിറങ്ങിയ ഒരു കൊച്ചു കഥ ആരും പറയാത്ത കഥ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച മീന 2001 ൽ പുറത്തിറങ്ങിയ രാക്ഷസരാജാവ് എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ നായികയായി അഭിനയിച്ചു. ജയപ്രദ ജൂഹി ചൗള, തപ്സി പന്നു, കത്രീന കൈഫ്, പ്രിയ ഗിൽ തുടങ്ങി പത്തോളം ബോളിവുഡ് നടിമാർ മമ്മൂട്ടിയുടെ നായികമാരായി മലയാളത്തിൽ അരങ്ങേറി.

Read Also : ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട മമ്മൂട്ടി- മോഹന്‍ലാല്‍ താരജോഡി; സിനിമയ്ക്ക് പുറത്ത് മത്സരങ്ങളില്ലാത്ത അപൂര്‍വ സൗഹൃദം

നയൻതാര, ഗോപിക, പത്മപ്രിയ, ലക്ഷ്മി റായി, മീര ശർമ, കനിഹ, നൈല ഉഷ, ജുവെൽ മേരി തുടങ്ങി നിരവധി പുതുമുഖ നായികമാരും മമ്മൂട്ടിക്കൊപ്പം കരുത്തുറ്റ നായികമാരായിട്ടുണ്ട്.

mammootty heroine

അമരത്തിലെ അച്ചൂട്ടിയും കാഴ്ചയിലെ മാധവനും പളുങ്കിലെ മോനിച്ചനും പേരൻമ്പിലെ അമുദവനും ഇവിടെ നമുക്കിടയിലുള്ള പെൺ മക്കളുടെ അച്ഛന്മാരാണ്.. എല്ലാത്തിനും പുറമേ നായിക എന്ന സങ്കല്പത്തിൽ മാത്രം ഉടലെടുത്ത നാരായണിയുടെ ബഷീറാവൻ ഈ അതുല്യ പ്രതിഭക്കെ കഴിയൂ.

mammootty heroine

Story Highlight: mammootty heroine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here