ഇന്ത്യൻ ടീമിന്റെ ഉപദേഷ്ടാവായി എംഎസ് ധോണി

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഉപദേഷ്ടാവായി എംഎസ് ധോണിയെ നിയമിച്ചു. ഇന്ന് നടന്ന ടീം പ്രഖ്യാപനത്തിലാണ് എംഎസ് ധോണിയെ ഉപദേഷ്ടാവായി നിയമിച്ച വാർത്തയും പുറത്ത് വരുന്നത്.
വിരാട് കോലിയാണ് ടീമിനെ നയിക്കുക. ആർ.അശ്വിൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. രോഹിത് ശർമയാണ് വൈസ് ക്യാപ്റ്റൻ. കെഎൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ഇഷാൻ കിഷൻ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ഛാഹർ, രവിചന്ദ്ര അശ്വിൻ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവർ ടീമിൽ ഇടംനേടി.
Read Also : അടിച്ചുകളഞ്ഞ പന്ത് സ്വയം തിരയുന്ന ധോണി; വിഡിയോ വൈറൽ
ശ്രേയസ് അയ്യർ, ഷർദുൽ ഠാക്കുർ, ദീപക് ഛാഹർ എന്നിവരാണ് സ്റ്റാൻഡ്ബൈ പ്ലെയേഴ്സ്. സഞ്ജു സാംസണെ ഒഴിവാക്കി.
Story Highlight: ms dhoni team advisor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here